പിതാവിന്റെ മരണത്തിൽ ദുരൂഹത: പരാതിയുമായി മകൻ; ഖബർ തുറന്ന് പോസ്റ്റ്മോർട്ടം
പയ്യോളി (കോഴിക്കോട്) ∙ പിതാവിന്റെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് മകൻ നൽകിയ പരാതിയെ തുടർന്ന് ഖബർ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം. മേയ് 26ന് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തുറയൂർ അട്ടക്കുണ്ട് ഈളു വയലിൽ മുഹമ്മദിന്റെ (58) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.
മകൻ പയ്യോളി കണ്ണംകുളം കുഴിച്ചാലിൽ മുഫീദ് പൊലീസിനു നൽകിയ പരാതിയെ തുടർന്നാണ് തുറയൂർ ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ പോസ്റ്റ്മോർട്ടം നടത്തിയത്.
Also Read
ഖബറിനു തൊട്ടടുത്തായി ഒരുക്കിയ താൽക്കാലിക മുറിയിൽ വച്ചായിരുന്നു പോസ്റ്റ്മോർട്ടം. വടകര ആർഡിഒ പി.അൻവർ സാദത്ത്, കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിദഗ്ധൻ ഡോ.പി.എസ്.സഞ്ജയ്, കൊയിലാണ്ടി തഹസിൽദാർ സി.സുബൈർ, പയ്യോളി പൊലീസ് എസ്എച്ച്ഒ എ.കെ.സജീഷ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
Also Read
തിങ്കളാഴ്ച രാവിലെ പത്തര മണിക്ക് ആരംഭിച്ച പോസ്റ്റ്മോർട്ട
നടപടികൾ ഉച്ചയ്ക്ക് 12.30ന് അവസാനിച്ചു. പരാതിക്കാരനായ മകൻ, ബന്ധുക്കൾ, നാട്ടുകാർ എന്നിവർ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

