
61 ഗ്രാം എംഡിഎംഎയുമായി 5 യുവാക്കൾ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ ഓച്ചിറ വവ്വാക്കാവ് മേഖലയിൽ നടത്തിയ പരിശോധനയിൽ കാറിൽ കടത്തിയ 61.5 ഗ്രാം എംഡിഎംഎയുമായി അഞ്ചു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടു വന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
പന്മന മിഠാപ്പള്ളി ബിന്ദു ഭവനം വീട്ടിൽ ബിജിൻ ബിജു (25), കണ്ണൻ കുളങ്ങര വള്ളാക്കോട്ട് തെക്കതിൽ മുഹമ്മദ് ഷാൻ (22), പന്മന ആദർശ് ഭവനത്തിൽ ആദർശ് (23), വടക്കുംഭാഗം സ്വാമി മാവിളയിൽ ഹേമന്ത് സാഗർ (21), വടക്കുംതല കണ്ടശ്ശേരി തെക്കതിൽ ഹരികൃഷ്ണൻ (20) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടാനായത്. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, പ്രിവന്റീവ് ഓഫിസർ പ്രസാദ് ജെ.ആർ. കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ആർ. അനീഷ്, ബി.എസ്. അജിത്ത്, ജെ. ജോജോ, ജൂലിയൻ ക്രൂസ്, ബാലു എസ്. സുന്ദർ, എച്ച്. അഭിരാം, വി.ഐ. അരുൺ ലാൽ, തൻസീർ അസീസ്, വർഷ വിവേക്, എസ്.കെ. സുഭാഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.