
യുവാവിനെ ആക്രമിച്ച് ഫോണും പണവും കവർന്ന കേസ്: പ്രതികള്‍ പിടിയിൽ
കൊച്ചി ∙ ആലുവ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ആക്രമിച്ച് പരുക്കേൽപിച്ച് മൊബൈൽ ഫോണും വാച്ചും 3500 രൂപയും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ കട്ടുമുണ്ട
വെള്ളത്തൊട്ടിയിൽ മുഹമ്മദ് അസ്ലം (28), കോതമംഗലം ഊന്നുകൽ കൊല്ലംപറമ്പിൽ നോബിൾ ബോസ് (25) എന്നിവരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹകരണത്തോടെ ആലുവ പൊലീസ് അറസ്റ്റുചെയ്തത്. പണവും മൊബൈൽ ഫോണും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.
വിവിധ ജില്ലകളിൽ കവർച്ച, വധശ്രമം കേസുകളിൽ പ്രതികളാണ് ഇരുവരും. കവർന്ന പണം മദ്യത്തിനും ലഹരിമരുന്ന് ഉപയോഗിക്കുന്നതാണ് ചെലവാക്കിയിരുന്നത്.
ട്രെയിൻ യാത്രക്കാരെ ലക്ഷ്യം വച്ച് രാത്രി പ്ലാറ്റ്ഫോമിൽ കറങ്ങി നടന്നാണ് കവർച്ച. ആലുവ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർമാരായ വി.എം.അലി, ബി.എം.ചിത്തുജി, സുജോ ജോർജ് ആന്റണി, അസി.
സബ് ഇൻസ്പെക്ടർ അബ്ദുൾ ജലീൽ, സിപിഒമാരായ പി.ആർ.ശ്രീരാജ്, സുബ്രഹ്മണ്യൻ, മേരിദാസ്, ഷിബിൻ കെ. തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ റിമാൻഡ് ചെയ്തു. സമീപകാലത്ത് നടന്ന മൊബൈൽ കവർച്ച കേസുകളിൽ പ്രതികളുടെ പങ്ക് അന്വേഷിക്കുന്നതിനായി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]