
‘2026ൽ ബംഗാളിലും തമിഴ്നാട്ടിലും ബിജെപി സർക്കാർ വരും; സ്റ്റാലിന്റെ അഴിമതികളുടെ നീണ്ട പട്ടിക കയ്യിലുണ്ട്’
ചെന്നൈ ∙ 2026ൽ ബംഗാളിലും തമിഴ്നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
മധുരയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു വർഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു.
കേന്ദ്ര സർക്കാർ നൽകിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകൾ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡിഎംകെ വലിയ അഴിമതി നടത്തി. ദരിദ്രർക്ക് ഭക്ഷണം നിഷേധിച്ച സർക്കാരാണ് സ്റ്റാലിന്റേതെന്നും അമിത് ഷാ പറഞ്ഞു.
‘‘എം.കെ.
സ്റ്റാലിൻ സർക്കാർ നടത്തിയ അഴിമതികളുടെ ഒരു നീണ്ട പട്ടിക എന്റെ പക്കലുണ്ട്.
പക്ഷേ അവ ഓരോന്നും വിശദീകരിച്ച് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 60 ശതമാനവും പാലിച്ചിട്ടില്ല.
മിസ്റ്റർ സ്റ്റാലിൻ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ എത്ര എണ്ണം പാലിച്ചെന്ന് ജനങ്ങളോട് പറയാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു’’ – അമിത് ഷാ പറഞ്ഞു.
ഡിഎംകെ സർക്കാർ 4,600 കോടി രൂപയുടെ മണൽ ഖനന അഴിമതി നടത്തി. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 39,000 കോടി രൂപ നഷ്ടമുണ്ടായി.
അല്ലാത്തപക്ഷം തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും രണ്ട് അധിക മുറികൾ നിർമിക്കാൻ ഈ പണം ഉപയോഗിക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]