പൊലീസ് സ്റ്റേഷനിലും ബാറിലും അക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു
കോഴിക്കോട്∙ പൊലീസ് സ്റ്റേഷനിലും, ബാറിലും അക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. പാളയത്തുള്ള ബാറിൽവച്ചും പൊലീസ് സ്റ്റേഷനിൽവച്ചും അക്രമസ്വഭാവം കാണിക്കുകയും പൊതുമുതൽ നശിപ്പിക്കുകും ചെയ്ത കേസിലെ പ്രതി ചെമ്മങ്ങാട് പള്ളിക്കണ്ടി സ്വദേശി തെക്കേതലപ്പറമ്പ് വീട്ടിൽ മുഹമ്മദ് വാരിസ് (25) നെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് പാർക്ക് റസിഡൻസി ബാറിന് സമീപം ഒരാൾ അക്രമാസക്തനായി പെരുമാറുന്ന വിവരം ലഭിക്കുകയും, കോഴിക്കോട് പാർക്ക് റസിഡൻസി ബാറിന് സമീപത്ത് നിന്ന് അക്രമാസക്തനായി പെരുമാറുന്ന പ്രതിയെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ പുറക് വലത് വശത്തെ ഗ്ലാസ് ചവിട്ടി പൊളിക്കുകയും, പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ പ്രതി സ്റ്റേഷൻ സെൽ ടോയിലറ്റിലെ ടൈൽ പൊട്ടിക്കുകയും ചെയ്തു. വെള്ളി രാത്രി കോഴിക്കോട് പാളയം പാർക്ക് റെസിഡൻസി ബാറിൽ എത്തുകയും, അവിടെ മദ്യപിച്ചിരുന്നവരോട് പ്രശ്നമുണ്ടാക്കുകയും, ബിയർ ബോട്ടിലുകൾ എടുത്തെറിഞ്ഞ് ബാറിന്റെ ഭിത്തിക്കും അവിടെ ഉണ്ടായിരുന്ന ലിക്വർ വെൻഡിങ് മെഷീനിനും കേടുപാടുകൾ വരുത്തുകയും വഴി ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

