
പ്രതിമാസ, വാർഷിക ചരക്ക്-സേവന നികുതി (GST) റിട്ടേൺ (GST Return) സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി ജിഎസ്ടി നെറ്റ്വർക്ക് (GSTN). ജൂലൈ മുതൽ ഇതു പ്രാബല്യത്തിലാകും. ജൂലൈയിലെ നികുതി റിട്ടേൺ (monthly return) നികുതിദായകർ ഓഗസ്റ്റിലാണ് സമർപ്പിക്കുക. ഇതു സമർപ്പിക്കാൻ പരമാവധി 3 വർഷം സമയമേ ഇനി ലഭിക്കൂ; അതായത് 2028 ഓഗസ്റ്റുവരെ.
ജിഎസ്ടിആർ-1, ജിഎസ്ടിആർ-3ബി, ജിഎസ്ടിആർ-4, ജിഎസ്ടിആർ-5, ജിഎസ്ടിആർ-5എ, ജിഎസ്ടിആർ-6, ജിഎസ്ടിആർ-7, ജിഎസ്ടിആർ-8, ജിഎസ്ടിആർ-9 എന്നീ റിട്ടേണുകൾ ജൂലൈ മുതൽ 3 വർഷത്തിനകം സമർപ്പിക്കണം.
സമയബന്ധിതമായി റിട്ടേൺ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായാണ് തീരുമാനമെന്ന് ജിഎസ്ടി വകുപ്പ് (GST Network) വ്യക്തമാക്കി. 3 വർഷ കട്ട്-ഓഫ് സമയം കഴിഞ്ഞാൽ ജിഎസ്ടി പോർട്ടൽ റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് നികുതിദായകനെ ബ്ലോക്ക് ചെയ്യും.
സമയബന്ധിതമായി റിട്ടേൺ സമർപ്പിക്കാത്തവർ പിഴ, പലിശ, പിഴപ്പലിശ തുടങ്ങിയവ നേരിടേണ്ടി വരും. മാത്രമല്ല, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (input tax credit) ക്ലെയിം ചെയ്യാനും പ്രയാസം നേരിടും. ജിഎസ്ടി വകുപ്പിൽ നിന്ന് നോട്ടിസുകൾ ലഭിക്കുന്നതിന് പുറമെ അന്വേഷണങ്ങളും നേരിട്ടേക്കാം. മുൻ റിട്ടേണുകൾ ഇനിയും സമർപ്പിക്കാത്തവർ എത്രയുംവേഗം റിട്ടേൺ ഫയൽ ചെയ്യണമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
gst-returns-to-become-time-barred-from-july-tax-period
mo-business-goodsandservicetax 2eo9nq353ffkdgssip7cohgjf9 2fa5rb7hbqfap03h4e48cf762-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-tax