
കോഴിക്കോട് ജില്ലയിൽ ഇന്ന് (07-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8.30– 5 വരെ ചെമ്പുകടവ് ടൗൺ, പുന്നക്കുറ്റി, പറപ്പറ്റ, പാലക്കുന്ന്, തേക്കിൻ തോട്ടം, കോഴിക്കോടൻ ചാൽ, ചെമ്പുകടവ് സ്കൂൾ ഭാഗം.
കല്ലാച്ചിയിൽ ഈദ് ഗാഹ്
കല്ലാച്ചി∙ മഴ വിട്ടു നിന്നതിനാൽ സലഫി മസ്ജിദിലെ പെരുന്നാൾ നമസ്കാരം പള്ളിക്കു സമീപത്ത് ഈദ് ഗാഹിലായിരിക്കുമെന്ന് സെക്രട്ടറി വി.കെ.അബൂബക്കർ അറിയിച്ചു. 7.30ന് ആണ് നമസ്കാരം. ഹമീദ് വാണിമേൽ നേതൃത്വം നൽകും. മൗവ്വഞ്ചേരി ജുമുഅത്ത് പള്ളിയിൽ 8ന് ആണ് നമസ്കാരം.
മുട്ടക്കോഴി വിതരണം
കൊയിലാണ്ടി∙ 2 മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴികളെ 130 രൂപ നിരക്കിൽ 9ന് രാവിലെ 9 മുതൽ 1 വരെ കൊയിലാണ്ടി മൃഗാശുപത്രിയിൽ വിതരണം ചെയ്യും. 9745708554.
അഭിമുഖം 9ന്
കൊയിലാണ്ടി ∙ ജിവിഎച്ച്എസ്ൽ എച്ച്എസ്ടി സോഷ്യൽ സയൻസ് അഭിമുഖം 9ന് 11ന് സ്കൂൾ ഓഫിസിൽ.
വണ്ടിപ്പൂട്ടും ചളിക്കളിയും നാളെ
കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവൽ 11–ാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിനു മുന്നോടിയായി കൊടിയത്തൂർ പഞ്ചായത്തും ചെറുവാടി അഡ്വഞ്ചർ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന 4 x 4 വണ്ടിപ്പൂട്ടും ചളിക്കളിയും ചെറുവാടി പടിക്കപ്പാടം വയലിൽ നാളെ നടക്കും.വിവിധ ജില്ലകളിൽ നിന്നായി 35 വാഹനങ്ങൾ പങ്കെടുക്കും. നാളെ ഉച്ചകഴിഞ്ഞ് 2ന് മത്സരത്തിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ ആരംഭിക്കും. 3ന് മത്സരം ആരംഭിക്കും.
പ്രതിഷ്ഠാ ദിന ഉത്സവം
മുക്കം∙ വട്ടോളിപ്പറമ്പ് വട്ടോളി ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന ഉത്സവം നടത്തി. തന്ത്രി കൊല്ലേറ്റ വിഷ്ണു നമ്പൂതിരി, മേൽശാന്തി ടി.ധനേഷ് നമ്പൂതിരി, ബംഗ്ലാവിൽ ശങ്കരനുണ്ണി നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
അധ്യാപക നിയമനം
തിരുവമ്പാടി∙ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്സ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.16ന് അകം അപേക്ഷിക്കണം. 9048707005.
മുക്കം∙ മണാശ്ശേരി എംകെഎച്ച്എംഎംഒ ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് (ജൂനിയർ), കെമിസ്ട്രി (സീനിയർ) ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച 9 ന് 11 ന്. 9747884509.
മുക്കം∙ കുമാരനെല്ലൂർ ഗവ.എൽപി സ്കൂളിൽ അധ്യാപക കൂടിക്കാഴ്ച 11 ന് 10.30 ന്. 9846574619.
ക്ഷേത്രക്കുളം സമർപ്പണം നാളെ
കൊടുവള്ളി∙ മടവൂർ പൈമ്പാലശ്ശേരി കരിപ്പൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമർപ്പണം നാളെ നടക്കും. രാവിലെ 10ന് തന്ത്രി മേൽപ്പള്ളി മന ഉണ്ണിക്കൃഷ്ണൻ അടി തിരിപ്പാട് വിശേഷാൽ പൂജ നടത്തും. കോഴിക്കോട് ചിന്മയ മിഷനിലെ സ്വാമി ജിതാത്മാനന്ദജി സരസ്വതി ഉദ്ഘാടനം ചെയ്യും. 10.30 ന് ആധ്യാത്മിക പ്രഭാഷണം. ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടാകും.