യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: യുവാവിന് രക്ഷകരായത് കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും
കാഞ്ഞിരപ്പള്ളി ∙ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും. കുമളി – എറണാകുളം ഫാസ്റ്റ് പാസഞ്ചർ ബസ് മുണ്ടക്കയം കഴിഞ്ഞപ്പോഴാണു സംഭവം. മുൻസീറ്റിൽ ഇരുന്ന യാത്രക്കാരൻ സഞ്ജയ് കൃഷ്ണനെഞ്ചുവേദന കൊണ്ട് പുളയുന്നത് ഡ്രൈവർ പി.എച്ച്.നജിമുദ്ദീൻ ശ്രദ്ധിച്ചു.ബസ് നിർത്തിയപ്പോഴേക്കും യുവാവിന്റെ അവശത കൂടി, ബോധരഹിതനായി.
കണ്ടക്ടർ എസ്.ഡി.ജോഷിയും യാത്രക്കാരും ചേർന്ന് സഞ്ജയിനെ താങ്ങിപ്പിടിച്ചു. ബസ് അതിവേഗം ആശുപത്രിയിലേക്കു പാഞ്ഞു.
മറ്റു വാഹനങ്ങൾ സൈഡ് കൊടുക്കാനായി യാത്രക്കാർ ചുവന്ന തുണി പുറത്തേക്കു വീശി. മിനിറ്റുകൾക്കുള്ളിൽ 8 കിലോമീറ്റർ കടന്നു പാറത്തോട് ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചു.
സഞ്ജയ് ആരോഗ്യനില വീണ്ടെടുത്തു. പാമ്പനാറിൽനിന്നു കോട്ടയത്തേക്കു പോവുകയായിരുന്നു സഞ്ജയ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

