
ഏബ്രഹാം മാടമാക്കല്‍ അവാര്‍ഡ് സക്കറിയയ്ക്ക് ജൂണ്‍ ഏഴിന് സമര്‍പ്പിക്കും
കൊച്ചി ∙ സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവര്‍ത്തകനും കവിയുമായിരുന്ന ഏബ്രഹാം മാടമാക്കലിന്റെ ഓര്‍മ്മയ്ക്കായി നവോഥാന സാംസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹിത്യ അവാര്‍ഡ് സക്കറിയയ്ക്ക് ജൂണ്‍ 7 ശനിയാഴ്ച സമ്മാനിക്കും. വൈകിട്ട് 4.30ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന യോഗത്തില്‍ കഥാകൃത്തും മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറമാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
നവോഥാന സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് കെ.എം. ശരത്ചന്ദ്രന് അധ്യക്ഷനായിരിക്കും.
നവോഥാന സാംസ്കാരിക കേന്ദ്രം പ്രസിദ്ധീകരിക്കുന്ന എം.എം. ലോറന്‍സ് സ്മരണിക ‘സഖാവ് ലോറന്‍സ്’ സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷ് പ്രകാശനം ചെയ്യും.
ചടങ്ങില്‍ ചെമ്പഴന്തി എസ്എന്‍ കോളേജ് അധ്യാപിക ഡോ. വിനീത വിജയന്, ഏബ്രഹാം മാടമാക്കല്‍ സ്മാരകപ്രഭാഷണം നടത്തും.
നവോഥാന സാംസ്കാരിക കേന്ദ്രം സെക്രട്ടറി ഷാജി ജോര്‍ജ്, അഷറഫ് ചുള്ളിക്കല്‍, തെന്നല്‍, മാത്യു ഹാഫിസ് മാടമാക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]