
ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ.
ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
ഫാറ്റി ലിവർ ഇന്ന് ആളുകളിൽ ഒരു സാധാരണ രോഗമാണ്. മദ്യപിക്കുന്നവരെ മാത്രമല്ല അല്ലാത്തവരെയും ഫാറ്റി ലിവർ രോഗം ബാധിക്കുന്നതായി കാണുന്നുണ്ട്.
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ഏകദേശം 25-30 ശതമാനം വരെ വർദ്ധിച്ചതായാണ് പഠനങ്ങൾ പറയുന്നത്.
ഫാറ്റി ലിവർ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
അമിത ക്ഷീണമാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. കഠിനമായ ക്ഷീണം അല്ലെങ്കിൽ മതിയായ വിശ്രമത്തിനു ശേഷവും ക്ഷീണം അനുഭവപ്പെടുന്നത് ഫാറ്റി ലിവറിന്റെ ലക്ഷണമാണ്.
അമിതമായ വയറിലെ കൊഴുപ്പാണ് മറ്റൊരു ലക്ഷണം. ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരം നിയന്ത്രിക്കുന്നത് പ്രതിരോധത്തിന് നിർണായകമാണ്.
കഴുത്തിലും കക്ഷത്തിലും കറുപ്പ് കാണുന്നതാണ് മറ്റൊരു ലക്ഷണം. ഇതും മറ്റൊരു ലക്ഷണമാണ്.
പെട്ടെന്ന് ഭാരം കൂടുന്നതാണ് മറ്റൊരു ലക്ഷണം. ഭക്ഷണക്രമീകരണവും വ്യായാമവും ഉണ്ടായിരുന്നിട്ടും ഭാരം കൂടുന്നത് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാണ്.
വണ്ണം കുറയ്ക്കാൻ പ്രയാസം തോന്നാം. അതുപോലെ തന്നെ പ്രതീക്ഷിക്കാതെ വണ്ണം കൂടിവരികയും ചെയ്യാം. അങ്ങനെയെങ്കില്‍ പ്രോട്ടീൻ കുറവാകാം ഇത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]