
പോങ്ങനാട് ഗവ.ഹൈസ്കൂൾ; എങ്ങുമെത്താതെ ക്ലാസ്മുറി നിർമാണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കിളിമാനൂർ∙ പോങ്ങനാട് ഗവ.ഹൈസ്കൂളിൽ യുപി, എൽപി വിഭാഗങ്ങൾക്ക് ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ പഠനം ക്ലേശകരം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കുന്നതിന് 3 വർഷം മുൻപ് 6 ക്ലാസുകൾ പ്രവർത്തിച്ചിരുന്ന ഓടിട്ട കെട്ടിടം പൊളിച്ചു മാറ്റിയതോടെയാണ് പ്രൈമറി വിഭാഗങ്ങൾക്ക് ക്ലാസ് മുറികൾ ഇല്ലാതായത്. പ്രൈമറി വിഭാഗങ്ങളിൽ 17 ഡിവിഷനുകൾക്ക് നിലവിൽ ഉള്ളത് 10 ക്ലാസ് മുറികൾ മാത്രം. 3 ഡിവിഷനുകൾ ബിആർസി കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ശേഷിക്കുന്ന 4 ഡിവിഷനുകൾ രണ്ട് ക്ലാസുകളായി പ്രവർത്തിക്കുന്നു.കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പുതിയ മന്ദിരം നിർമിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത് 4 വർഷം മുൻപാണ്. കെട്ടിടത്തിന്റെ പ്ലാനിന്റെ കാര്യത്തിൽ തീരുമാനം ആയില്ല. പുതിയ കെട്ടിടത്തിന്റെ ആലോചന തുടങ്ങിയപ്പോൾ 12 ക്ലാസ് മുറികളുള്ള കെട്ടിടമാണ് ആലോചിച്ചത്. പിന്നീടത് 6 മുറികളായി. മണ്ണ് പരിശോധനയിൽ ബലക്കുറവ് കണ്ടെത്തിയതോടെ കെട്ടിട നിർമാണം അനിശ്ചിതത്വത്തിലായി. ഇതിനിടയിൽ പ്ലാനിൽ വീണ്ടും മാറ്റം വന്നു.പോങ്ങനാട് ഗവ. ഹൈസ്കൂളിൽ പ്രൈമറി വിഭാഗത്തിനു പുതിയ കെട്ടിടം നിർമിക്കുന്നതിനു സ്ഥലം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. മണ്ണ് പരിശോധന ലഭിച്ചാൽ 6 മുറികളുള്ള കെട്ടിടം സ്കൂൾ വളപ്പിൽ കാലതാമസം കൂടാതെ നിർമിക്കുമെന്ന് ഒ.എസ്.അംബിക എംഎൽഎ പറഞ്ഞു.