
വേനലവധി തീർന്നു; മഴ മാറി നിന്നു, നഗരം ജനസാഗരം
കോഴിക്കോട് ∙ ഒരാഴ്ചയിലേറെ നീണ്ട തുടർച്ചയായ മഴയ്ക്കു ശേഷം ഇന്നലെ പകൽ മഴ മാറി നിന്നതോടെ നഗരം തിരക്കിലമർന്നു.
മിഠായിത്തെരുവിലും ബീച്ചിലും സിഎച്ച് മേൽപാലത്തിലുമെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. സിഎച്ച് മേൽപാലത്തിനു മുകളിൽ വാഹനങ്ങളുടെ നീണ്ട നിര ഗതാഗതക്കുരുക്കിനും കാരണമായി.
ഇരുചക്ര വാഹനങ്ങൾക്കു പോലും പോകാൻ പറ്റാത്ത തരത്തിലായിരുന്നു തിരക്ക്.ഇന്ന് സ്കൂൾ തുറക്കുന്നതിനു മുൻപായി വേനലവധിയിലെ അവസാനത്തെ അവധിദിനം ആഘോഷിക്കാൻ കുട്ടികൾ ഉൾപ്പെടെയുള്ളവർ നഗരത്തിലെത്തി. തിനാൽ മാനാഞ്ചിറ സ്ക്വയറിൽ ഉൾപ്പെടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വേനലവധിയുടെ അവസാനദിവസമായ ഇന്നലെ മഴ ഒഴിഞ്ഞു നിന്നതോടെ കോഴിക്കോട് നഗരത്തിൽ എല്ലായിടത്തും ഗതാഗത കുരുക്കായിരുന്നു.
മാനാഞ്ചിറ – ടൗൺഹാൾ റോഡിലെ കാഴ്ച. ചിത്രം: മനോരമ
ബക്രീദിനു മുന്നോടിയായുള്ള ഞായറാഴ്ചയായതിനാൽ പെരുന്നാളിനു പുതുവസ്ത്രങ്ങൾ വാങ്ങാൻ നഗരത്തിലെത്തിയവർ ഏറെയായിരുന്നു. കരിക്കാംകുളം മുതൽ എരഞ്ഞിപ്പാലം വരെ ഇന്നലെ വൈകിട്ട് വൻ തിരക്ക് അനുഭവപ്പെട്ടു.
മൂന്നിടത്ത് പൊലീസ് നിന്നു ഗതാഗതം നിയന്ത്രിച്ചെങ്കിലും ഏറെ സമയമാണ് വാഹനങ്ങൾ കുരുക്കിൽ കുടുങ്ങിക്കിടന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]