അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു തിരുവമ്പാടി :കട്ടിപ്പാറ സ്വാന്ത്വന മദ്യപാന രോഗ ചികിത്സാ കേന്ദ്രവും, തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർസെക്കന്ററി സ്കൂളും,തിരുവമ്പാടി ജനമൈത്രി പോലീസും സംയുക്തമായി ലഹരിവിരുദ്ധ റാലിയും, പൊതുസമ്മേളനവും സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് ആരംഭിച്ച റാലി ബസ്റ്റാൻഡിൽ പൊതുസമ്മേളനത്തോടെ അവസാനിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി പുളിക്കാട്ട് ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജരും, തിരുവമ്പാടി ഫൊറോണ ചർച്ച് വികാരിയമായ റവ :ഫാദർ തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ സ്വാന്തന ഡി എഡിഷൻ സെന്റർ ഡയറക്ടർ സിസ്റ്റർ ദീപ്തി മരിയ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി മാളിയേക്കൽ.പോലീസ് ഓഫീസർ സിന്ധു എ എസ്,ജെമീഷ് ഇളംതുരുത്തി, ഹെഡ് മാസ്റ്റർ സജി തോമസ് പി,ബിബിൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു The post അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

