
‘കാർ കോടാലി കൊണ്ട് വെട്ടി; വയോധികനെ തള്ളിയിട്ടു’; പട്ടികടിച്ചതിന്റെ വിരോധത്തിൽ വീട്ടിൽ കയറി ആക്രമണമെന്ന് പരാതി
ഇരിട്ടി ∙ പട്ടി കടിച്ചതിന്റെ വിരോധം തീർക്കാൻ വയോധികനെ വീട്ടിൽ കയറി ആക്രമിച്ചെന്നും കാർ കോടാലി കൊണ്ട് വെട്ടി കേടുപാടുകൾ വരുത്തിയെന്നും പരാതി. പായം വിളമന ഒറ്റക്കൊമ്പൻചാൽ സ്വദേശി സന്തോഷിനെതിരെ എള്ളുകാലായിൽ ജോൺ (80) ആണ് ഇരിട്ടി പൊലീസിൽ പരാതി നൽകിയത്. വിളമനയിൽ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
ജോണിന്റെ വളർത്തുനായ സന്തോഷിനെ കടിച്ച സംഭവത്തിൽ ഇരുവരും തമ്മിൽ മുൻപു വാക്കുതർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിൽ മധ്യസ്ഥ ചർച്ച ഉൾപ്പെടെ നടത്തിയിരുന്നു.
അതിനിടയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോണിന്റെ വീട്ടിൽ കയറി സന്തോഷ് ആക്രമണം നടത്തിയത്. കോടാലികൊണ്ട് കാർ വെട്ടിപൊളിക്കുകയും ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു.
തടയാൻ എത്തിയ ജോണിനെ തള്ളിയിട്ട് പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് ശേഷം മുങ്ങിയ സന്തോഷിനെ കണ്ടെത്താനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]