
കപ്പലപകടം: തറയിൽക്കടവിൽ കടൽത്തീരത്ത് അടിഞ്ഞ കണ്ടെയ്നറും പഞ്ഞി പാക്കറ്റുകളും പൂർണമായും നീക്കി
വലിയഴീക്കൽ ∙ ചരക്കുകപ്പൽ അപകടത്തെ തുടർന്നു തറയിൽക്കടവിൽ കടൽത്തീരത്ത് അടിഞ്ഞ കണ്ടെയ്നറും അതിൽ ഉണ്ടായിരുന്ന പഞ്ഞിക്കെട്ടുകളും ഇന്നലെ വൈകിട്ടോടെ പൂർണമായും കൊല്ലം പോർട്ടിലെ കസ്റ്റംസ് യാഡിലേക്കു മാറ്റി. തകർന്ന കണ്ടെയ്നറും പഞ്ഞിക്കെട്ടുകളും കൂടി 4 ലോഡുകളായാണു കയറ്റിവിട്ടത്.തോട്ടപ്പള്ളി തീരദേശ പൊലീസിന്റെ മേൽനോട്ടത്തിലാണ് ഇന്നലെ ജോലി നടന്നത്.
ചൊവ്വാഴ്ച രാത്രി ഒരു ലോഡും ബുധനാഴ്ച പുലർച്ചെ 2 ലോഡും ഇന്നലെ ഒരു ലോഡുമായാണു സാധനങ്ങൾ കൊണ്ടുപോയത്. പാക്കറ്റുകളിൽനിന്നു പഞ്ഞി പുറത്തു ചാടി പാറക്കെട്ടുകളിൽ കുടുങ്ങിയതു ജോലി ദുഷ്കരമാക്കിയിരുന്നു.
പല തവണ ക്രെയിൻ മണ്ണിൽ താഴ്ന്നതും തടസ്സം സൃഷ്ടിച്ചു.സാധനങ്ങൾ മാറ്റാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ, ഷിപ്പിങ് കമ്പനി പ്രതിനിധികൾ, തൃക്കുന്നപ്പുഴ പൊലീസ്, തീരദേശ പൊലീസ്, റവന്യു ഉദ്യോഗസ്ഥർ, ആറാട്ടുപുഴ പഞ്ചായത്ത് അധികൃതർ എന്നിവരുടെ മേൽനോട്ടം ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]