ക്ഷീരവികസന വകുപ്പിന്റെ 2023-2024 തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നതിന് നെടുങ്കണ്ടം, വാത്തിക്കുടി ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ 10 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയറി പ്രമോട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി അതത് യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് എസ്എസ്എല്‍സി വിജയിച്ചവരുമായിരിക്കണം. ഡയറി പ്രമോട്ടറായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുളളവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
അപേക്ഷകര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് (ആദ്യ പേജ്, മാര്‍ക്ക് ലിസ്റ്റ്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അഭിമുഖം ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജൂലൈ 05 ന് 2 മണിക്ക് നടത്തും. അഭിമുഖം സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീരപരിശീലന കേന്ദ്രത്തില്‍ പരിശീലനം നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 03 തിങ്കളാഴ്ച വൈകീട്ട് 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.
The post ഡയറി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]