
ബംഗ്ലദേശുകാരനായ ബിരുദ വിദ്യാർഥിയെ പീഡിപ്പിച്ചു; കാര്യവട്ടം ക്യാംപസിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കാര്യവട്ടം ക്യാംപസിൽ ബംഗ്ലദേശ് സ്വദേശിയായ നാലാം വർഷ ബിരുദ വിദ്യാർഥിയെ പരാതിയിൽ വകുപ്പ് മേധാവിയെ സസ്പെൻഡ് ചെയ്തു. വകുപ്പ് മേധാവിസ്ഥാനത്തുനിന്ന് അധ്യാപകനെ നീക്കം ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്. ഐസിസിആർ സ്കോളർഷിപ്പോടു കൂടി ഇന്റർനാഷനൽ റിലേഷൻ സ്റ്റഡീസിന് പഠിക്കുന്ന വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാംപസ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഈ അധ്യാപകൻ സ്ഥിരമായി മദ്യപിച്ച് ക്യാംപസിൽ വരാറുണ്ടെന്നും ക്യാംപസില്‍ മദ്യപിച്ച് കാർ ഓടിച്ച് അപകടം വരുത്തിയിട്ടുണ്ടെന്ന് യൂണിയൻ ചെയർമാനും പരാതിപ്പെട്ടു.
ഇന്ന് കൂടിയ സിൻഡിക്കേറ്റിൽ സർവകലാശാല വിസി ഡോ:മോഹനൻ കുന്നുമ്മേൽ പ്രത്യേക അജൻഡയായി ഈ വിഷയം ചർച്ചചെയ്തശേഷമാണ് അധ്യാപകനെ സസ്പെൻഡ് ചെയ്യുവാനും വകുപ്പ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്യാനും തീരുമാനിച്ചത്. മൂന്നുവർഷം മുൻപ് സർവകലാശാല ഇദ്ദേഹത്തെ അസോഷ്യേറ്റ് പ്രഫസറായി നേരിട്ട് നിയമിക്കുകയായിരുന്നു. അന്വേഷണത്തിന് സിൻഡിക്കേറ്റിന്റെ മൂന്നംഗ ഉപസമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.