
ലെപ്രസി സാനട്ടോറിയത്തിലെ ആശുപത്രി: അഴിമതി ആരോപിച്ച് മുത്താര രാജ് പരാതി നൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നൂറനാട്∙ ലെപ്രസി സാനട്ടോറിയത്തിലെ പുതിയ ആശുപത്രി കെട്ടിട നിർമ്മാണത്തിൽ നടന്ന അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് വിജിലൻസിൽ പരാതി. യൂത്ത് കോൺഗ്രസ് നേതാവും ദിശ അംഗവും മാവേലിക്കര കോടതിയിലെ അഭിഭാഷകയുമായ മുത്താര രാജാണ് പരാതി നൽകിയത്.
മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടത്തിലെ ചുവരുകളിൽ ദൃശ്യമായ വിള്ളലുകൾ, ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, ഗുണനിലവാരമില്ലാത്ത പ്ലാസ്റ്ററിംഗ്, മറ്റ് ഘടനാപരമായ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വേഗത്തിലുള്ള തകർച്ച നിർമ്മാണത്തിന്റെ ഗുണനിലവാരമില്ലായ മൂലമാണെന്നും മുത്താര രാജ് പറഞ്ഞു.
ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിനു കാരണക്കാരായവരെ കണ്ടെത്താൻ ഉടൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവിശ്യപ്പെട്ടാണ് വിജിലൻസിൽ പരാതി നൽകിയത്.