
‘മലയാളികൾ ഏറെ പ്രിയപ്പെട്ടവർ’: ലുലുമാളിൽ അതിഥിയായി ‘ഉണ്ണിയേട്ടൻ’; പാട്ട് പാടിയും ഡാൻസ് കളിച്ചും താരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ലുലുമാളിൽ അതിഥിയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട ‘ഉണ്ണിയേട്ടൻ’. ടാൻസാനിയൻ വ്ലോഗറായ കിലി പോൾ അദ്ദേഹം അഭിനയിക്കുന്ന സിനിമയുടെ ഭാഗമായി എത്തിയതോടെ ലുലുമാളിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. കിലി പോളിനൊപ്പം സെൽഫി പകർത്താനും ഫോട്ടോയെടുക്കാനും നിരവധി പേർ തടിച്ചുകൂടി. ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കുമൊപ്പം ചിത്രമെടുത്താണ് ‘ഉണ്ണിയേട്ടൻ’ മടങ്ങിയത്.
മലയാളികൾ ഏറെ പ്രിയപ്പെട്ടവരാണെന്നും കേരളം ടാൻസാനിയ പോലെ തന്നെ തനിക്ക് പ്രിയപ്പെട്ടതാണെന്നും കിലി പോൾ പറഞ്ഞു. ലുലുമാളിലേക്ക് തന്നെ കാണാനെത്തിയവരോട് നന്ദിയും അറിയിച്ചു. മലയാളം പാട്ട് പാടി സദസ്സിനെ കൈയ്യിലെടുത്തതോടെ ഉണ്ണിയേട്ടന്റെ ഡാൻസ് കാണണമെന്ന ആവശ്യവും ഉയർന്നു. ഇതോടെ മാളിലേക്ക് എത്തിയ മറ്റു താരങ്ങൾക്കൊപ്പം നൃത്തം ചെയ്താണ് കിലി പോൾ മടങ്ങിയത്. തനിക്ക് ഇഷ്ടപ്പെട്ട കേരള ഭക്ഷണം ബിരിയാണിയാണെന്നും വ്യക്തമാക്കി.
കിലി പോളിനും സഹോദരിക്കും ഇന്ത്യയിൽ നിരവധി ആരാധകരാണുള്ളത്. ഇന്ത്യൻ സിനിമകളിലെ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമാണ് സമൂഹമാധ്യമങ്ങളിൽ താരമായത്. മലയാളം പാട്ടുകളും ചെയ്തതോടെ കേരളത്തിലും ആരാധകരായി.
സതീഷ് തന്വി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനവും ലുലുമാളിൽ നടന്നു. ‘ഇന്നസെന്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കിലി പോൾ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അൽത്താഫ് സലിം, അനാർക്കലി മരക്കാർ, ജോമോന് ജ്യോതിര്‍, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറില്‍ എം.ശ്രീരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി.മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊഡുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.