
ആര്യാടൻ മുഹമ്മദിന്റെ ബാപ്പൂട്ടി, കോൺഗ്രസിന്റെ സാംസ്കാരിക മുഖം; നിലമ്പൂരിനെ ലേണിങ് സിറ്റിയാക്കിയ ഷൗക്കത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ കോൺഗ്രസിന്റെ സാംസ്കാരിക മുഖമായ ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിന്റെ പാരമ്പര്യവുമായാണ് നിലമ്പൂരിൽ രണ്ടാം വട്ടം മത്സരത്തിനിറങ്ങുന്നത്. 2016ൽ കൈവിട്ടുപോയ മണ്ഡലത്തെ തിരിച്ചു പാളയത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷൗക്കത്ത് പോരാട്ടത്തിനിറങ്ങുന്നത്. ആര്യാടൻ മുഹമ്മദിന്റെ ബാപ്പൂട്ടിക്ക് നിലമ്പൂരിലെ ഊടുവഴികളും വികസന പ്രശ്നങ്ങളും കാണാപാഠമാണ്.
നിലവില്‍ ജനറല്‍ സെക്രട്ടറിയായ രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്കാരിക ഭരണരംഗങ്ങളില്‍ കഴിവ് തെളിയിച്ചയാളാണ്. പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന് സ്കൂളില്‍ സ്കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കെഎസ്യു താലൂക്ക് സെക്രട്ടറിയായി. മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ പടിപടിയായി സ്ഥാനങ്ങൾ ചവിട്ടിക്കയറിയ ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭ ചെയര്മാന്, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചു.
സിറ്റിങ് സീറ്റില്‍ അട്ടിമറി വിജയം നേടിയാണ് ആര്യാടന് ഷൗക്കത്ത് 2005ല്‍ നിലമ്പൂര്‍ പഞ്ചായത്തംഗവും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റുമായത്. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ എല്ലാവര്ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് അദ്ദേഹം ദേശീയതലത്തില്‍ അറിയപ്പെട്ടത്. ഇതിന് ദേശീയ സാക്ഷരത മിഷന്റെ ദേശീയ സാക്ഷരതാ പുരസ്കാരം ലഭിച്ചു. അഞ്ച് വര്‍ഷം നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ നഗരസഭയുടെ പ്രഥമ ചെയര്‍മാനുമായിരുന്നു. 10 വര്‍ഷംകൊണ്ട് സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ ഒട്ടേറെ പദ്ധതികള്‍ ഇക്കാലയളവിൽ നടപ്പാക്കി.
ആര്യാടന് ഷൗക്കത്തിന്റെ മാതൃകാ പദ്ധതികള്‍ പരിഗണിച്ച് യൂനിസെഫ് നിലമ്പൂരിനെ ബാലസൗഹൃദ നഗരമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, സാമൂഹികക്ഷേമ പദ്ധതികള്‍ പരിഗണിച്ച് യുനെസ്കോ നിലമ്പൂരിനു ലേണിങ് സിറ്റി പദവി നല്കി ആദരിച്ചു. സ്ത്രീധനരഹിത ഗ്രാമം, നാല്പത് വയസ് വരെയുള്ള എല്ലാവര്ക്കും പത്താം ക്ലാസ് യോഗ്യത നേടിക്കൊടുത്ത സമീക്ഷ, ആയിരം വീട്, ആദിവാസി, ദലിത് സമൂഹത്തെ മുന്‍പന്തിയിലെത്തിച്ച ഒപ്പത്തിനൊപ്പം, വിശപ്പുരഹിത ഗ്രാമം, സ്വയംതൊഴില്‍ പരിശീലനത്തിലൂടെ ജീവിതോപാധി നല്കിയ വഴികാട്ടി, സര്‍ക്കാര്‍ സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്നും അധ്യാപകരെ എത്തിച്ച സദ്ഗമയ അടക്കം സംസ്ഥാനത്തിന് മാതൃകയായ പദ്ധതികളാണ് നിലമ്പൂരില്‍ നടപ്പാക്കിയത്.
ആര്യാടന് ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്. സംസ്ഥാനത്ത് താലൂക്കാശുപത്രിയിലെ ആദ്യത്തെ ഡയാലിസിസ് സെന്ററായിരുന്നു ഇത്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തിന് നിലമ്പൂരിന് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കേരള പുരസ്കാരവും ഇക്കാലയളവിൽ ലഭിച്ചു.
പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകള്‍ക്ക് മികച്ച തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ, രാജ്യാന്തര ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ത്തമാനകാലത്ത് ഫാഷിസത്തെ ചെറുക്കുന്ന പ്രമേയവുമായെത്തിയ ‘വര്‍ത്തമാനം’ എന്ന സിനിമക്കും കഥയെഴുതി. മാതാവ്: പി.വി മറിയം, ഭാര്യ: മുംതാസ് ബീഗം, മക്കള്‍: ഡോ.ഒഷിന്‍ സാഗ. ഒലിന്‍ സാഗ, ഒവിന് സാഗ.