
ജയ്പൂര്‍: ഐപിഎല്ലിലെ ആദ്യ രണ്ട് സ്ഥാനക്കാരെ നിശ്ചയിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിംനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. 12 പന്തില്‍ 17 റണ്‍സുമായി രോഹിത് ശര്‍മയും നാലു പന്തില്‍ അഞ്ച് റണ്‍സുമായി സൂര്യകുമാര്‍ യാദവും ക്രീസില്‍. 20 പന്തില്‍ 27 റണ്‍സെടുത്ത റിയാന്‍ റിക്കിൾട്ടന്റെ വിക്കറ്റാണ് മുംബൈക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്.
ആദ്യ നാലോവറില്‍ താളം കണ്ടെത്താന്‍ പാടുപെട്ട രോഹിത് ശര്‍മ എട്ട് പന്തില്‍ അഞ്ച് റണ്‍സെടുത്തപ്പോള്‍ റിയാന്‍ റിക്കിള്ടണായിരുന്നു സ്കോറിംഗ് ദൗത്യം ഏറ്റെടുത്തത്. ആദ്യ നാലോവറില്‍ 32 റണ്‍സ് മാത്രമെടുത്ത മുംബൈയെ ഹര്‍പ്രീത് ബ്രാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിയ രോഹിത് ശര്‍മ ടോപ് ഗിയറിലാക്കി. എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിയാൻ റിക്കിള്‍ടണെ(20 പന്തില്‍ 27) പുറത്താക്കി മാര്‍ക്കോ യാന്സന് മുംബൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ മുംബൈക്ക് 52 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.
നേരത്തെ മുംബൈക്കെതിരെ ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. വിജയകുമാര്‍ വൈശാഖും കെയ്ല്‍ ജാമിസണും പഞ്ചാബിന്റെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മുംബൈ ഇന്ത്യൻസ് ഒരു മാറ്റം വരുത്തി. പേസര്‍ അശ്വിനി കുമാര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. സീസണില്‍ ആദ്യമായാണ് മുംബൈയും പഞ്ചാബും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൻ: പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസെൻ, ഹർപ്രീത് ബ്രാർ, കൈൽ ജാമിസൺ, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: റയാൻ റിക്കൽടൺ, രോഹിത് ശർമ്മ, വിൽ ജാക്ക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാന്റ്നർ, ദീപക് ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]