
വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്: പ്രതി പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ വയോധികയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണം കവർന്ന കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. പെരുമ്പാവൂർ അല്ലപ്ര രാജ് വിഹാറിൽ അർജുൻ കൃഷ്ണനെ (25) ആണ് സംഭവം നടന്ന് 6 മണിക്കൂറിനുള്ളിൽ ചെങ്ങമനാട് പൊലീസ് അറസ്റ്റു ചെയ്തത്. മേയ് 24ന് വൈകിട്ട് 3നാണ് സംഭവം. കുറ്റിപ്പുഴയിൽ തനിച്ച് താമസിക്കുന്ന 79 വയസ്സുകാരിയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച ശേഷം സ്വർണാഭരണം കവരുകയായിരുന്നു.
അന്ന് വൈകിട്ട് ഏഴരയോടെ വയോധികയുടെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു വയോധിക. സഹോദരൻ ഉടന്‍ പൊലീസിൽ വിവരമറിയിച്ചു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. വയോധികയുടെ ബന്ധുവിന്റെ സുഹൃത്താണ് പ്രതി. ഈ അടുപ്പത്തിലാണ് വീട്ടിൽ കയറി ആക്രമിച്ച് സ്വർണം കവർന്നത്. പണയം വച്ച ധനകാര്യസ്ഥാപനത്തിൽ നിന്ന് സ്വർണവും പണയം വച്ച രേഖകളും കണ്ടെടുത്തു.
ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ സോണി മത്തായി, എസ്ഐമാരായ എസ്.എസ്.ശ്രീലാൽ, ബി.എം.ചിത്തുജി, സുജോ ജോർജ് ആന്റണി, അജിത് കുമാർ, സതീഷ് കുമാർ, ബൈജു കുര്യൻ, സിപിഒമാരായ മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, കെ.എം.മനോജ്, അജിത തിലകൻ, ലിൻസൺ പൗലോസ്, കിഷോർ, കെ.വി.നിധിൻ, ജിതിൻ എം. അശോക്, ഷിബിൻ, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.