
പ്രേംജി കെ. ഭാസിക്ക് സംഗീത ശ്രേഷ്ഠ പുരസ്കാരം
കൊച്ചി∙ കൊല്ലൂർ മൂകാംബികാ ദേവ ഗായകനും വാഗ്ഗേയകാരനുമായ ഇത്തിത്താനം പ്രേംജി കെ.
ഭാസിയെ പെരുമ്പാവൂർ കെജിഎസ്എസിൽ നടന്ന ഗണകോത്സവത്തിൽ വച്ച് സംഗീത ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. നൂറിലധികം കർണാടക സംഗീതകൃതികൾ (വർണങ്ങൾ, കൃതികൾ, കീർത്തനങ്ങൾ, പദങ്ങൾ) ചിട്ടപ്പെടുത്തി വേദികളിൽ അവതരിപ്പിച്ചിട്ടുള്ളതിനെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം.
കേരള ഗണക സമുദായ സഭ സംസ്ഥാന പ്രസിഡന്റ് പി.ജി.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി പി.ബി.കരുണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]