
അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയത്തെയാണ് ഓസ്റ്റിയോപൊറോസിസ് രോഗമെന്ന് പറയുന്നത്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്ന മൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും എല്ലുകള്‍ ദുര്ബലമാകാനും കാരണമാകും.
ഓസ്റ്റിയോപൊറോസിസിന്റെ തിരിച്ചറിയേണ്ട ലക്ഷണങ്ങളെ പരിചയപ്പെടാം.
അസ്ഥി വേദന, നടുവേദന, കഴുത്തു വേദന എന്നിവ ഓസ്റ്റിയോപൊറോസിസിന്റെ സാധാരണ ലക്ഷണങ്ങളാണ്.
മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ സൂചനകളാണ്.
നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, എല്ലുകളുടെ ആരോഗ്യം മോശമാവുക എന്നിവയും ഓസ്റ്റിയോപൊറോസിസുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക, എല്ലുകള്‍ തള്ളി നില്ക്കുക എന്നിവയും രോഗത്തിന്റെ ലക്ഷണങ്ങളാണ്.
പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം തോന്നാം, ഓസ്റ്റിയോപൊറോസിസിന്റെ സൂചനയായും ക്ഷീണം, ശരീരവേദന തുടങ്ങിയവ അനുഭവപ്പെടാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
പാല്, തൈര്, ബട്ടര്‍, ചീസ്, ഇലക്കറികള്‍, മുട്ട, മത്സ്യം, ബദാം, വാള്‍നട്സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]