
കാസർകോട് ജില്ലയിൽ ഇന്ന് (26-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിലക്ഷൻ 28ന്: ചെറുവത്തൂർ ∙ 31, 1 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ബോക്സിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിന്റെ (ആൺ–പെൺ) സിലക്ഷൻ 28ന് വൈകിട്ട് 5ന് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നടക്കും. 2009 ജനുവരി 1നും 2010 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. 8547370263, 9746844654.
അധ്യാപക ഒഴിവ്
പരപ്പ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി വിഭാഗത്തിൽ സയൻസ്, ഇംഗ്ലിഷ്,നാച്വറൽസയൻസ്, അറബി, യുപി എസ്ടി അറബി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 28ന് 10.30ന് നടക്കും.
ബളാൽ∙ഗവ. ഹയർസെക്കൻഡറിസ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി, ജേണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ്, ഫിസിക്സ്,മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, (ജൂനിയർ) സുവോളജി (ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 29ന് 10.30ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു