
കെഎസ്എംഎ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് (കെഎസ്എംഎ) 4–ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎസ്എംഎ സംസ്ഥാന പ്രസിഡന്റ് പി.എം. മുഹമ്മദ് അര്‍ഷാദ് അധ്യക്ഷത വഹിച്ചു. കെഎസ്എംഎ സംസ്ഥാന സെക്രട്ടറി വി.എം.സിറാജ് സ്വാഗതവും ട്രഷറര്‍ മുകുന്ദന് തേവര് നന്ദിയും പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 5ന് കല്ലായി ഓക്ക് കണ്വന്ഷന് സെന്ററിൽ നടക്കുന്ന പൊതുസമ്മേളനം കായിക മന്ത്രി വി.അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവന് എംപി മുഖ്യാതിഥിയാകും. സ്വാഗത സംഘം ചെയര്മാന് പി.എം. മുഹമ്മദ് അര്‍ഷാദ് അധ്യക്ഷത വഹിക്കും. വി.കെ.സി. മമ്മദ് കോയ (വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്), എം. മെഹബൂബ് (സിപിഎം ജില്ലാ സെക്രട്ടറി), എം.രാജന് (ഡിസിസി വൈസ് പ്രസിഡന്റ്), പ്രകാശ് ബാബു (ബിജെപി ജില്ലാ പ്രഡിഡന്റ്), റസാഖ് മാസ്റ്റര്‍ (മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്), സുധാമണി (കോഴിക്കോട് കോര്പറേഷന് കൗണ്‍സിലര്‍), ഡോ. മുനവര്‍ (ഹെല്‍ത്ത് ഓഫിസര്‍, കോഴിക്കോട് കോര്പറേഷന്), വി.സുനില്‍ കുമാര്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി) എന്നിവര്‍ ആശംസാപ്രസംഗം നടത്തും. പൊതുസമ്മേളനത്തിനു മുന്നോടിയായുള്ള പ്രകടനം ചാലപ്പുറം കേസരി ജംക്ഷനില്‍ നിന്ന് ആരംഭിച്ച് കല്ലായി ഓക്ക് കണ്വന്ഷന് സെന്ററില്‍ സമാപിക്കും.