
തലക്കുളത്തൂർ സിഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാവനം പദ്ധതിക്ക് തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ തലക്കുളത്തൂർ സിഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാവനം പദ്ധതി വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ നിലനിൽപ്പ് മാനവരാശിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണെന്ന യാഥാർഥ്യം മനസ്സിലാക്കി പ്രകൃതിയെ ഹരിതാഭമായി നിർത്താൻ എല്ലാവരും ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു. നോർത്ത് റീജൻ ഫോറസ്ട്രി കൺസർവേറ്റർ ആർ.കീർത്തി വിശിഷ്ടാതിഥിയും പിന്നണി ഗായകൻ പി.കെ.സുനിൽകുമാർ മുഖ്യാതിഥിയുമായി.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ കെ.ജി.പ്രജിത, വാർഡ് മെമ്പർ പി.ബിന്ദു, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ പി.സത്യപ്രഭ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എൻ.ദിവ്യ, സിഎംഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹഗർ, സ്കൂൾ മാനേജർ കെ.മഷൂദ്, പ്രധാനാധ്യാപിക കെ.എം.രാജലക്ഷ്മി, എച്ച്എം ഇൻ-ചാർജ് നിഷ എൻ.ചിറയിൽ, പിടിഎ പ്രസിഡന്റ് ഇ.കെ.അഖ്മർ, എംപിടിഎ പ്രസിഡന്റ് കെ.ഫർസാന, എം.ജമാൽ, ബീബ കെ.നാഥ്, ബിന്ദു മലയിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രതിഭകൾക്കുള്ള അനുമോദനവും സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു.