
മുണ്ടകപ്പാടത്ത് കാറ്റിൽ ചെരിഞ്ഞ വൈദ്യുതി ടവർ മാറ്റാൻ നടപടി തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫറോക്ക്∙ നല്ലളം മുണ്ടകപ്പാടത്ത് കാറ്റിൽ ചെരിഞ്ഞ കെഎസ്ഇബി എക്സ്ട്രാ ഹൈ ടെൻഷൻ ടവർ മാറ്റി സ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി. കെഎസ്ഇബി ലൈൻ മെയിന്റനൻസ് വിഭാഗം നേതൃത്വത്തിൽ പുതിയ ടവർ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി.24 മീറ്റർ ഉയരത്തിൽ സ്ഥാപിക്കുന്ന ടവറിന്റെ 8 മീറ്ററിൽ ഇരുമ്പ് ആംഗ്ലറുകൾ ഘടിപ്പിച്ചു. ശക്തമായ മഴ നിർമാണ പ്രവൃത്തിക്ക് പ്രതികൂലമാണെങ്കിലും തൊഴിലാളികൾ ജാഗ്രതയോടെ പണി തുടരുകയാണ്.
രണ്ടു ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാകുമെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു. നല്ലളത്തു നിന്നു ചേവായൂർ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 110 കെവി ലൈനുകൾ ഘടിപ്പിച്ച ടവറാണ് കഴിഞ്ഞ ദിവസം പെയ്ത കാറ്റിലും മഴയിലും ഒരു വശത്തേക്ക് ചെരിഞ്ഞത്. ലൈനുകൾ താഴ്ന്നതോടെ ടവർ ലൈൻ വഴിയുള്ള വൈദ്യുതി വിതരണം നിർത്തിവച്ച് മറ്റു ഫീഡറിലൂടെയാണ് ചേവായൂരിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
കെഎസ്ഇബി ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സി.സുബ്രഹ്മണ്യൻ. കെഎസ്ഇബി ലൈൻ മെയിന്റനൻസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി.പ്രമോദ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ എം.ബൈജു എന്നിവരുടെ മേൽനോട്ടത്തിലാണ് ടവർ നിർമാണം നടക്കുന്നത്.മുണ്ടകപ്പാടത്ത് അപകടാവസ്ഥയിലുള്ള മറ്റു 2 ടവറുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം നടത്തുമെന്നു ലൈൻ മെയിന്റനൻസ് വിഭാഗം അറിയിച്ചു.