
തൃശൂര്‍: ശക്തമായ കാറ്റിലും മഴയിലും തൃശ്ശൂർ അഞ്ഞൂരില്‍ തെങ്ങ് കടപുഴകി ഓല മേഞ്ഞ വീടിനു മുകളില്‍ വീണു. സംഭവത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. തൊഴിയൂര്‍ ചേമ്പത്ത് പറമ്പില്‍ (വല) വീട്ടില്‍ വേലായുധന്റെ മകന് മണികണ്ഠനും കുടുംബവും താമസിക്കുന്ന ഓല മേഞ്ഞ വീടിന് മുകളിലേക്കാണ് വൈകീട്ട് 4.30ഓടെ തെങ്ങ് വീണത്.
അപകടത്തില്‍ മണികണ്ഠന്റെ മകള്‍ അനഘ (8), സഹോദരിയുടെ മക്കളായ അമല്‍ (16), വിശ്വന്യ (7) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ കുന്നംകുളം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ചയാണ് മണികണ്ഠന് മരണപ്പെട്ടത്. വീട്ടില്‍ മണികണ്ഠന്റെ ഭാര്യ അഞ്ജുവും ബന്ധുക്കളും അടക്കം നിരവധി പേര് ഉണ്ടായിരുന്നുവെങ്കിലും ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓലയും ടാര്‍പാളിന്‍ ഷീറ്റും മേഞ്ഞ വീട്ടില്‍ കുടുംബം സുരക്ഷിതത്വമില്ലാതെയാണ് കഴിഞ്ഞു പോന്നിരുന്നത്. സംസ്ഥാനത്ത് പലയിടത്തും ഇന്നും അതിതീവ്ര മഴ തുടരുകയാണ്. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിനാൽ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]