
ക്രൂസ് ടെർമിനലിന്റെ മേൽക്കൂര കാറ്റിൽ തകർന്ന് കായലിൽ വീണു
കൊച്ചി ∙ മറൈൻ ഡ്രൈവിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) ഉടമസ്ഥതയിലുള്ള ക്രൂസ് ടെർമിനലിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നു കായലിൽ വീണു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം.
ഇരുമ്പു ഷീറ്റുകൾ കൊണ്ടു നിർമിച്ച മേൽക്കൂര ഫ്രെയിം ഉൾപ്പെടെ തകർന്നാണു കായലിൽ വീണത്. മറൈൻ ഡ്രൈവ് ടൂറിസ്റ്റ് ബോട്ട് ടെർമിനൽ.
ഇതിന്റെ മേൽക്കൂരയാണു നിലം പതിച്ചത്. (ഫയൽ ചിത്രം)
വാട്ടർ മെട്രോ ടെർമിനലിന്റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ക്രൂസ് ടെർമിനലിന്റെ ഒന്നര ടണ്ണോളം ഭാരമുള്ള മേൽക്കൂരയാണു തകർന്നത്.
ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ബോട്ട് ക്ലബ് എന്ന സ്ഥാപനമാണ് ഈ ക്രൂസ് ടെർമിനൽ ഉപയോഗിക്കുന്നത്. ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്ന് ബോട്ട് ക്ലബ് നടത്തിപ്പുകാരായ ബാബു സേവ്യർ, അനു സ്റ്റാലിൻ എന്നിവർ പറഞ്ഞു. ഡിടിപിസിയുടെ ക്രൂസ് ടെർമിനൽ 6 മാസം മുൻപാണു കൊച്ചിൻ ബോട്ട് ക്ലബ് പാട്ടത്തിനെടുത്തത്.
തുടർന്നു നവീകരിച്ച ശേഷം കുറച്ചു ദിവസം മുൻപാണു വീണ്ടും ബോട്ടുകൾക്കായി തുറന്നു നൽകിയത്. കാറ്റിനെ തുടർന്നു മേൽക്കൂര തകർന്ന് കായലിലേക്കു വീഴുന്നതിനു പകരം മറൈൻ ഡ്രൈവ് നടപ്പാതയിലേക്കാണു വീണതെങ്കിൽ ആളുകൾക്കു പരുക്കേൽക്കുമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]