
കാലവർഷം എത്തി; കേരളതീരത്ത് അപകടകരമായ വസ്തുക്കൾ– പ്രധാന വാർത്തകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ അപകടത്തിൽപ്പെട്ട് കണ്ടെയ്നറുകൾ കടലിലേക്ക് വീണ് അപകടകരമായ വസ്തുക്കൾ ചോർന്നതും കേരളത്തിൽ കാലവർഷം നേരത്തെ എത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക്ക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു, സാമ്പത്തിക ഇടപാടിനെ ചോല്ലിയുള്ള തർക്കത്തിൽ റാപ്പർ ഡബ്സി അറസ്റ്റിലായതുമാണ് മറ്റു പ്രധാന വാർത്തകൾ
. കപ്പൽ ചരിഞ്ഞതായും കപ്പലിൽനിന്നു കുറച്ച് കണ്ടെയ്നറുകൾ കടലിലേക്ക് വീണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അപകടരമായ വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് വിവരം. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
. 16 വർഷത്തിനു ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009ൽ മേയ് 23നാണ് കാലവർഷം എത്തിയത്. അതിതീവ്ര സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രാജ്യാന്തര അതിർത്തി കടന്ന ശേഷം അതിർത്തി വേലിയിലേക്ക് സംശയാസ്പദമായി ഒരാൾ എത്തുന്നത് സൈനികർ കണ്ടതായി ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു.
. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് അറസ്റ്റ്. മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ ചങ്ങരംകുളം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഹാർവഡ് വാഴ്സിറ്റിയിൽ വിദേശികളായ വിദ്യാർഥികളെ ചേർക്കാനുള്ള അനുമതി എടുത്തുകളഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ നടപടി കോടതി തൽക്കാലം തടഞ്ഞു. നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് സർവകലാശാല ബോസ്റ്റൺ