
കഠിനമീ പാർക്കിങ്; വൈപ്പിനിലെ വിനോദസഞ്ചാര ബീച്ചുകളിൽ വാഹന പാർക്കിങ് പ്രയാസകരമാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈപ്പിൻ ∙ അവധിക്കാല തിരക്കിനെ തുടർന്ന് വൈപ്പിനിലെ വിനോദസഞ്ചാര ബീച്ചുകളിൽ വാഹന പാർക്കിങ് ദുഷ്കരമായി മാറുന്നു. പാർക്കിങ് സൗകര്യമുള്ള ചെറായി, കുഴുപ്പിള്ളി ബീച്ചുകളിൽത്തന്നെ വാഹനങ്ങൾ തിങ്ങി നിറയുമ്പോൾ അത്തരം സൗകര്യമില്ലാത്ത മറ്റു ബീച്ചുകളിൽ വാഹനങ്ങൾ റോഡരികിൽത്തന്നെ നിർത്തിയിടേണ്ടി വരുന്നു. ഇത് പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ എത്തുന്ന ചെറായി ബീച്ചിൽ പാർക്കിങ് സൗകര്യം ഉണ്ടെങ്കിലും ഇപ്പോഴത്തെ വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ അപര്യാപ്തമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ടൂറിസ്റ്റ് ബസുകൾ കൂടുതലായി എത്തിയാൽ മറ്റു വാഹനങ്ങൾക്ക് പാർക്കിങ്ങിന് ഇടമില്ലാത്ത സ്ഥിതിയാകും.
ഇതോടെയാണ് വാഹനങ്ങൾ റോഡരികിൽ പാർക്കു ചെയ്യേണ്ടി വരുന്നത്. അടുത്തിടെ ബീച്ച് റോഡിൽ ടാറിങ് കഴിഞ്ഞതോടെ റോഡും വശങ്ങളും തമ്മിലുള്ള ഉയരവ്യത്യാസം വർധിച്ചതിനാൽ വാഹനങ്ങൾ റോഡിൽ നിന്ന് ഇറക്കി പാർക്കു ചെയ്യുന്നതിനും തടസ്സമുണ്ട്. ചെറായി ബീച്ചിനു തെക്ക് മാറിയുള്ള രക്ത്വേശ്വരി ബീച്ചിലും ഇപ്പോൾ പാർക്കിങ് സൗകര്യമില്ലാതെ സന്ദർശകർ വലയുന്ന സ്ഥിതിയാണ്. തിരക്കേറിയ സമയങ്ങളിൽ സന്ദർശകർ ബീച്ച് റോഡിലുള്ള ശ്മശാനത്തിനു മുന്നിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ചെറായി ബീച്ചിലെ തിരക്കും പാർക്കിങ്ങിനുള്ള സ്ഥല പരിമിതിയും മൂലമാണ് സന്ദർശകർ രക്ത്വേശ്വരി ബീച്ചിലേക്ക് വരുന്നത്. ഇപ്പോൾ ഇവിടെയും കാര്യങ്ങൾ വ്യത്യസ്തമല്ലെന്നു സന്ദർശകർ പറയുന്നു.