
‘ആന്റണി’ സിനിമയിൽ അഭിനയിച്ച ഇരട്ട സഹോദരിമാർക്ക് പ്ലസ്ടു പരീക്ഷയിലും എപ്ലസിന്റെ വിജയത്തിളക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഹാദേവികാട് ∙ കലയിൽ മികവു നേടിയ ഇരട്ട സഹോദരിമാർക്ക് പ്ലസ്ടു പരീക്ഷയിലും എപ്ലസിന്റെ വിജയത്തിളക്കം. മഹാദേവികാട് ഇട്ടിക്കാട്ടിൽ പ്രമോദ് സൗമ്യ ദമ്പതികളുടെ മക്കളാണ് അപ്സരയും അപ്സനയും. ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളായ അപ്സന ഇൗ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഗ്രേഡ് നേടിയിരുന്നു.അപ്സര കഴിഞ്ഞ വർഷം കേരള നടനത്തിലും എഗ്രേഡ് നേടി. മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ഇരുവരും. ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ സിനിമയിൽ നായകൻ ജോജു ജോർജിന്റെ സഹോദരിമാരായി വേഷമിട്ടത് അപ്സരയും അപ്സനയുമാണ്.