
‘നിന്റെ അമ്മയെ വേണോ എന്നെ വേണോ’, ‘തല്ലല്ലേ അച്ഛാ’ എന്ന് കൈകൂപ്പി എട്ടു വയസ്സുകാരി; പിതാവ് കസ്റ്റഡിയിൽ– വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ ചെറുപുഴയിൽ പെൺകുട്ടിയെ പിതാവ്. എട്ടു വയസ്സുകാരിയായ പെൺകുട്ടിയാണ് ക്രൂര മർദനത്തിനിരയായത്. പിതാവ് മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. കൂടെയുണ്ടായിരുന്ന അനുജനാണ് ദൃശ്യം പകർത്തിയതെന്നാണ് വിവരം. പിതാവ് ജോസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വാക്കത്തി കൊണ്ട് കുട്ടിയെ വെട്ടാൻ ഓങ്ങുന്നതും തല്ലല്ലേ എന്ന് നിലവിളിച്ച് കുട്ടി കൈകൂപ്പി നിൽക്കുന്നതും വിഡിയോയിൽ കാണാം. ‘നിന്റെ അമ്മയെ വേണോ എന്നെ വേണോ’ എന്ന് പിതാവ് ചോദിക്കുമ്പോൾ അച്ഛനെ മതി എന്നും കുട്ടി പറയുന്നുണ്ട്.
മറ്റൊരു വിഡിയോയിൽ ആൺകുട്ടി അമ്മയോട് തിരിച്ച് വരാൻ ആവശ്യപ്പെടുന്നുണ്ട്. പേടി തോന്നുന്നതായും അമ്മയോട് വേഗം വരാനുമാണ് ആൺകുട്ടി ആവശ്യപ്പെടുന്നത്. കുട്ടികളുടെ അമ്മ ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. ഇവരെ തിരികെ കൊണ്ടുവരുന്നതിനായാണ് കുട്ടികളെ മർദിച്ചതെന്നാണ് വിവരം. വിഡിയോ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ‘പ്രാങ്ക് വിഡിയോ’ ആണെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.