
രാജ്യത്തിനെതിരായ ഏത് നീക്കത്തിനും കനത്ത മറുപടിയുണ്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. സൈന്യത്തൈ വെല്ലുവിളിച്ച് പുടിന്റെ തന്നെ രരഹസ്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ് രംഗത്തെത്തിയതോടെ രഷ്യ കടുത്ത കലാപ ആശങ്കയിലായ സാഹചര്യത്തിലാണ് പുട്ടിന്റെ മുന്നറിയിപ്പ്്.
സൈന്യത്തെ വെല്ലുവിളിച്ച് വ്ളാഡമിര്‍ പുടിന്റെ രഹസ്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ് രംഗത്തെത്തിയതോടെ റഷ്യയില്‍ പുതിയ കലാപം രൂപപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞത് ആശങ്കയോടെയാണ് ഭരണകൂടം നോക്കിക്കാണുന്നത്. പുടിന്റെ കൂലിപ്പട്ടാളം എന്നായിരുന്നു വാഗ്നര്‍ ഗ്രൂപ്പിനെ അറിയപ്പെട്ടിരുന്നത്.
രണ്ട് റഷ്യന്‍ നഗരങ്ങളിലെ സൈനിക സൗകര്യങ്ങള്‍ തന്റെ സൈന്യം ഏറ്റെടുത്തതായി വാഗ്നര്‍ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ തലവന്‍ യെവ്ജെനി പ്രിഗോസിന് വകാശപ്പെട്ടതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം. വാഗ്നര്‍ കലാപം റഷ്യയ്ക്ക് മാരകമായ ഭീഷണിയാണെന്ന് പുടിന് പറഞ്ഞു. കൂടാതെ വാഗ്നര്‍ സേനയുടെ നടപടി രാജ്യത്തിനെതിരായ വിശ്വാസ വഞ്ചനയാണെന്നും രാജ്യദ്രോഹികളെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയെ സംരക്ഷിക്കാന്‍ കഴിയുന്നത് എന്തും ചെയ്യുമെന്നും പുടിന് ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഉറപ്പ് നല്കി. ‘നമ്മുടെ ഐക്യത്തെ തകര്‍ക്കുന്ന ഏതൊരു പ്രവര്‍ത്തനവും, നമ്മുടെ രാജ്യത്തേയും ജനങ്ങളേയും പിന്നില്‍ കുത്തുന്നതിന് തുല്യമാണ്. ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് ആഭ്യന്തര വഞ്ചനയാണ്. എല്ലാ ശക്തികളുടെയും ഐക്യം ആവശ്യമാണ്. റോസ്തോവില്‍ സ്ഥിതിഗതികള്‍ സുസ്ഥിരമാക്കാന്‍ നിര്‍ണായക നടപടികളിലേക്ക് കടന്നതായും പുടിന് വ്യക്തമാക്കി.
യുക്രെയ്ന് യുദ്ധത്തെച്ചൊല്ലി യെവ്ജെനി പ്രിഗോസിനും സൈനിക മേധാവിയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. മോസ്കോയിലെ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്, സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഗതാഗത സൗകര്യങ്ങളിലും മോസ്കോയിലെ മറ്റ് പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]