
സ്വന്തം ലേഖകൻ
കൊച്ചി: യൂട്യൂബര്‍മാര്‍ക്കെതിരായ ആദായനികുതി റെയ്ഡിൽ പ്രതികരിച്ച് പേളി മാണിയുടെ സോഷ്യല്‍ മീഡിയ പോസ്ററ് വൈറലാകുന്നു. ഓള് ഈസ് വെല്‍, ഓള് ഈസ് വെല്‍. എന്നെ എന്നും വിശ്വസിക്കുന്നവര്‍ക്ക് നന്ദി, സ്നേഹവും സമാധാനവും സംഗീതവും നേരുന്നു. എന്നാണ് സ്മൈലികളും ലൌ ചിഹ്നവും അടക്കം പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്.
25 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത് എന്നാണ് പറയുന്നത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നാണ് വാര്‍ത്ത വന്നത്. അതില്‍ ഉണ്ടായിരുന്നതായി പറയുന്ന പേരാണ് അവതാരകയും യൂട്യൂബറുമായ പേളി മാണിയുടെത്.
എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പേളി സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് പേളി തന്റെ ചിത്രം അടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓറ പോലെ തോന്നിക്കുന്ന ലൈറ്റിന് മുന്നിലാണ് പേളി ഇരിക്കുന്നത്. ഓള് ഈസ് വെല്‍, ഓള് ഈസ് വെല്‍. എന്നെ എന്നും വിശ്വസിക്കുന്നവര്‍ക്ക് നന്ദി, സ്നേഹവും സമാധാനവും സംഗീതവും നേരുന്നു. എന്നാണ് സ്മൈലികളും ലൌ ചിഹ്നവും അടക്കം പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്.
പേളിയെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നു. പേളിയെ തിരിച്ചു ഞങ്ങള്‍ സ്നേഹിക്കുന്നുവെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. അസൂയാലുക്കളായവര്‍ പലപ്പോഴും ചതിക്കാന്‍ ശ്രമിക്കും എന്ന് ചിലര്‍ പേളിയെ ഓര്‍മ്മിപ്പിക്കുന്നു. പലരുംഐടി റെയിഡ് വിവരങ്ങള്‍ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും താരം മറുപടി നല്‍കുന്നില്ല.
ഏകദേശം 2.6 മില്യൺ സബ്സ്ക്രൈബർസാണ് പേളിക്ക് യൂട്യൂബിൽ മാത്രമുള്ളത്. പേളി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം പലപ്പോഴും ട്രെൻഡിങ്ങിൽ വരാറുണ്ട്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട യൂട്യൂബർമാരിലൊരാളാണ് പേളി. പ്രധാനമായും അഭിമുഖങ്ങളും തന്റെ കുടുംബത്തിന്റെ വിശേഷങ്ങളുമാണ് പേളി യൂട്യൂബില്‍ പങ്കുവയ്ക്കാറുള്ളത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]