
സ്വന്തം ലേഖകൻ
ഗുണമെന്ന് കുതി ഉപയോഗിക്കുന്ന പലതും ഗുണത്തേക്കാളേറെ ദോക്ഷം. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനുളള ചില കാര്യങ്ങളും മുടിയുടെ കാര്യത്തിനായി ചെയ്യുന്ന ചിലതുമെല്ലാം ഇതില്‍ പെടുന്നു. സ്ത്രീകള്‍ പൊതുവേ ഉപയോഗിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഉപയോഗിയ്ക്കുന്നരെങ്കില് ഇത് ഉടനടി ഉപേക്ഷിയ്ക്കുക.
സ്കിന്‍ ലൈറ്റനിംഗ് ക്രീമുകള്‍
നമ്മുടെ സമൂഹത്തില്‍ ഏറെ പ്രചാരം നേടിയവയാണ് സ്കിന്‍ ലൈറ്റനിംഗ് ക്രീമുകള്‍. ഫെയര്‍നസ് ക്രീമുകള്‍ എന്ന് പൊതുവേ പറയാം. വെളുക്കും എന്ന് ഗ്യാരന്റി നല്കുന്ന ചില ക്രീമുകള്‍. പലരും ഇത് സ്ഥിരമായി ഉപയോഗിയ്ക്കുകയും ചെയ്യുന്നു. ഇത്തരം ക്രീമുകള്‍ ചര്‍മത്തിനും ആരോഗ്യത്തിനും ദോഷകരമായവയാണ്.
ഇവയില്‍ ഹൈഡ്രോക്വിനോണ്‍, മെര്‍ക്കുറി തുടങ്ങിയ ദോഷകരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് ദോഷം വരുത്തുന്നവ മാത്രമല്ല, കിഡ്നി, ബ്രെയിന്‍ പ്രശ്നങ്ങള്‍ക്ക് കൂടി ഇടയാക്കും.
കിടക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
അണ്ടര്‍വയര്‍ ബ്രാ ഉപയോഗിയ്ക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. ഇതും ആരോഗ്യത്തിന് നല്ലതല്ല. ചര്‍മത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്നാണിത്. ഇതു പോലെ തന്നെ വേദനയുണ്ടാക്കുന്ന ഒന്നാണിത്. നെഞ്ചിലെ എല്ലിന്ഭാഗത്ത് വേദനയുണ്ടാക്കാന്‍ ഇടയാക്കുന്ന ഒന്നാണ് ഇത്തരം ബ്രായുടെ ഉപയോഗം.ഇൗ ഭാഗത്തെ കട്ടി കുറഞ്ഞ ചര്‍മമായതിനാല്‍ തന്നെ ഇതിന്റെ വയറുകള്‍ ചര്‍മത്തിന്റെ ഭാഗത്ത് ഇറുക്കമുണ്ടാക്കുന്നതില് ഇതിന് പുറമേയായുള്ള ചര്‍മം തൂങ്ങാനും ഇടയാക്കുന്ന ഒന്നാണ്.
ഇന്റിമേറ്റ് വാഷ് പ്രൊഡക്സ് ഉപയോഗിയ്ക്കുന്നവരുണ്ത്. അതായത് സ്വകാര്യഭാഗം വൃത്തിയാക്കാനായി പല തരം ലോഷനുകളും മറ്റും ഉപയോഗിയ്ക്കുന്നവര്‍. എന്നാല്‍ ഇത് വജൈനല്‍ ആരോഗ്യത്തിന് ദോഷം വരുത്തുന്നവയാണ്. ഈ ഭാഗത്തെ സ്വാഭാവിക പിഎച്ചിനെ ബാധിയ്ക്കുന്ന ഇത് അണുബാധകള്‍ക്ക് കാരണമാകുന്നു. സ്വാഭാവിക ക്ലീനിംഗ് മെക്കാനിസമുള്ള ഭാഗമാണ് ഇത്.
ഇതിനാല്‍ തന്നെയും സോപ്പോ ഇതു പോലെയുള്ള വാഷ് പ്രൊഡക്ടോ ഉപയോഗിയ്ക്കേണ്ടതില്ല. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തും.
ഹൈ ഹീല്‍ ഷൂസുകള്‍ ഉപയോഗിയ്ക്കുന്നത്, പ്രത്യേകിച്ചും സ്ഥിരമായി ഉപയോഗിയ്ക്കുന്നത് നല്ലതല്ല. ഇവ കാലിനും നട്ടെല്ലിനുമെല്ലാം അനാവശ്യമായ പ്രഷര്‍ വരുത്തും. നടുവേദനയും ഉപ്പുറ്റി വേദനയുമെല്ലാമുണ്ടാകും. ഇടുപ്പിന് വേദന, കാല് വേദന, മുട്ട് വേദന തുടങ്ങിയ പല പ്രശ്നങ്ങളും ഹൈ ഹീല്‍ഡ് ചെരിപ്പുകളും ഷൂസുകളും ഉപയോഗിച്ചാലുണ്ടാകും. കാലിന് ആയാസം നല്‍കാത്ത, ശരീരത്തിന് ആയാസം നല്‍കാത്ത വിധത്തിലെ ചെരിപ്പുകളും ഷൂസുകളും ഉപയോഗിയ്ക്കുക.
ഹെയര്‍ ഡൈ
മുടി നരയ്ക്കുമ്പോള്‍ ഹെയര്‍ ഡൈ ഉപയോഗിയ്ക്കുന്നത് പല സ്ത്രീകള്‍ക്കുമുള്ള ശീലമാണ്. ഇത് മുടിയ്ക്ക് കറുപ്പ് നല്കുന്നു. പ്രായം കുറയ്ക്കാനുള്ള വഴിയാണിത്. എന്നാല്‍ ഡൈ വരുത്തുന്ന ദോഷങ്ങള്‍ ചെറുതല്ല. ഇത് ചര്‍മത്തിന് അലര്‍ജി മുതല്‍ മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകുന്ന ഒന്നാണ്.
നാം എങ്ങനെയോ അതു പോലെ ആത്മവിശ്വാസത്തോടെ സമൂഹത്തെ നേരിടുകയെന്നതാണ് ആരോഗ്യകരം. മനസിനും ശരീരത്തിനും ഇതാണ് ആരോഗ്യം നല്‍കുന്നതും. ഇതിനാല്‍ ഇത്തരം വഴികള്‍ തേടേണ്ട കാര്യമില്ല.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]