
സ്വന്തം ലേഖകൻ
കൊച്ചി: നടന് കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ആരോഗ്യം തിരിച്ചെടുത്ത് ആരാധകരിലേക്ക്. നടന് കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത്. എന്നാല് വിശ്രമത്തിന് ശേഷം കലാരംഗത്തേക്ക് ശക്തമായി തന്നെ തിരിച്ച് വരുമെന്ന് മഹേഷ് കുഞ്ഞുമോന് പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്നു മഹേഷ് കുഞ്ഞുമോൻ പ്രതികരിച്ചത്.
പഴയതിനേക്കാൾ ഊർജ്ജസ്വലനായി തിരിച്ചുവരുമെന്നും അന്നും ഇതുപോലെ കൂടെയുണ്ടാകണമെന്നും മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ. മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു കൂടുതൽ പരിക്കേറ്റത്. ഒമ്പതുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയകൾക്കായിരുന്നു മഹേഷ് വിധേയനായത്.
‘എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി പറയുന്നു. മിമിക്രി വേദിയിലൂടെയാണ് എന്നെ എല്ലാവരും തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും. കുറച്ച് നാളത്തേക്ക് ഞാൻ വേദിയിൽ ഉണ്ടാകില്ല. വിശ്രമം ആവശ്യമാണ്.ആരും വിഷമിക്കരുത്.പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചുവരും. അപ്പോഴും നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടാകണം..’..ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച മഹേഷ് പറയുന്നു.
ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെയായിരുന്നു തൃശ്ശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ കാർ അപകടത്തിൽപ്പെട്ടത്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞു തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്,ിക്കാനായില്ല. മഹേഷ് കുഞ്ഞുമോൻ, നടൻ ബിനു അടിമാലി,ഉല്ലാസ് തുടങ്ങിയവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയും ഉല്ലാസും സുഖം പ്രാപിച്ചുവരികയാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]