
ഇടംകയ്യാൽ ഡ്രൈവിങ്, എച്ചെടുത്ത് റോഡ് ടെസ്റ്റും പാസായി; കെവിന് അനായാസം ലൈസൻസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാക്കനാട് ∙ വലതു കൈയുടെ അഭാവം ഡ്രൈവിങ്ങിനു തടസ്സമല്ലെന്നതിന് കെവിന്റെ ലൈസൻസ് തെളിവ്. ഇടംകൈകൊണ്ട് എച്ചെടുത്ത്, റോഡ് ടെസ്റ്റും പാസായ കെവിൻ ബെന്നി (24) ലൈസൻസ് സ്വന്തമാക്കി. 18 തികഞ്ഞപ്പോൾ മുതൽ ഡ്രൈവിങ് ലൈസൻസിനായി ശ്രമം നടത്തിയിരുന്നെങ്കിലും വലതുകൈ ഇല്ലാത്തയാളുടെ അപേക്ഷ സ്വീകരിക്കാൻ മോട്ടർ വാഹന വകുപ്പ് തയാറായില്ല.
കൈകളില്ലാത്ത തൊടുപുഴ സ്വദേശിനി ജിലുമോൾക്ക് ലൈസൻസ് ലഭിച്ചെന്നറിഞ്ഞതോടെ കെവിൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയതോടെ നടപടികൾ വേഗത്തിലായി. ഇന്നലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ സി.സ്മിത ജോസ് നടത്തിയ ടെസ്റ്റിൽ വിജയിച്ചതോടെ ആർടിഒ കെ.ആർ.സുരേഷ് ലൈസൻസ് കൈമാറി. ഡ്രൈവിങ്ങിൽ ഇടതു കൈക്ക് കൂടുതൽ പ്രാമുഖ്യം നൽകും വിധമാണ് കാറിലെ സംവിധാനം. പറവൂർ കൊങ്ങോർപ്പിള്ളി പാടൻ ബെന്നിയുടെയും സിമിയുടെയും മകനാണ് കെവിൻ. ജനിക്കുമ്പോൾതന്നെ കെവിന്റെ വലതു കൈ മുട്ടിനു താഴെ ഇല്ലായിരുന്നു.