
പ്രസവശേഷം കുഞ്ഞുങ്ങളുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ കാർ കത്തിയമർന്നു; ഡോറുകൾ തുറക്കാനായത് രക്ഷയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആമ്പല്ലൂർ ∙ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന നവജാത ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു പ്രസവശേഷം കുട്ടികളുമായി വീട്ടിലേക്ക് മടങ്ങിയ മുരിങ്ങൂർ ഐക്കരപ്പറമ്പിൽ വീട്ടിൽ സജിയുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. 7 പേരുണ്ടായിരുന്നു കാറിൽ.
ദേശീയപാതയിൽ ഗതാഗതക്കുരുക്കിനിടെ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുന്നിൽ നിന്നു പുക ഉയരുന്നത് മറ്റുയാത്രക്കാർ ചൂണ്ടിക്കാണിച്ചു. പിന്നാലെ, തീ പടരുകയായിരുന്നു. ഉടൻ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഡോറുകൾ ലോക്ക് ആയത് പരിഭ്രാന്തി പരത്തി.
അൽപസമയത്തിനകംതന്നെ ഡോറുകൾ തുറക്കാനായത് ദുരന്തം ഒഴിവായി. കുട്ടികളെ അടക്കം പുറത്തിറക്കി സാധനങ്ങൾ മാറ്റിയതിനു പിന്നാലെ കാറിൽ ഒന്നടങ്കം തീ പടർന്നു. മേലൂർ സ്വദേശി പൂഞ്ഞക്കാരൻ ജോസഫ് തങ്കച്ചന്റെ ഉമസ്ഥതയിലുള്ളതാണ് കാർ. 6 വർഷം മാത്രമാണ് പഴക്കം. പുതുക്കാട് നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസിന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പുതുക്കാട് പൊലീസിന്റെ സഹായത്തോടെ കാറിലുണ്ടായിരുന്ന കുട്ടികളെയും കുടുംബത്തെയും സുരക്ഷിതമായി വീട്ടിലെത്തിച്ചു. ചാലക്കുടി ഭാഗത്തേക്ക് ഗതാഗതക്കുരുക്കുണ്ടായിരുന്ന ദേശീയപാത ഈ അപകടത്തോടെ സ്തംഭിച്ച സ്ഥിതിയായി. ടോൾപ്ലാസയും കടന്ന് 4 കിലോമീറ്ററോളം ഗതാഗതക്കുരുക്കുണ്ടായി.