
എഴുത്തുകാരി ജീവയ്ക്ക് മികച്ച വിജയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുങ്കണ്ടം∙ പഠനവും ജീവ ജിജോയ്ക്ക് കവിത പോലെ ഹൃദ്യം. ചെമ്മണ്ണാർ സെന്റ്. സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ ജീവ ജിജോ എഴുത്തുകാരികൂടിയാണ്. 1200ൽ 1160 മാർക്ക് നേടിയാണ് ജീവ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കിയത്. ഇതിനോടകം 100 കവിതകളുടെ കവിതാ സമാഹാരം- ജെ.വി.സൈറിൻ എന്ന തൂലികാ നാമത്തിൽ പ്രസിദ്ധീകരിച്ച ജീവ രണ്ടാമത്തെ കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ്. ബഹുമുഖ പ്രതിഭയായ ജീവയായിരുന്നു കഴിഞ്ഞ വർഷത്തെ ഇടുക്കി രൂപതയുടെ തിലകം അവാർഡിനും അർഹയായത്.
പാർലമെൻററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം, സംസ്ഥാന സ്കൂൾ സാമൂഹ്യശാസ്ത്രമേളയിൽ പ്രാദേശിക ചരിത്രരചനയിലും കെസിഎസ്എൽ ഒന്നാം സ്ഥാനം, കവിതാരചനയിൽ ഒന്നാം സ്ഥാനം, സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കവിതാരചനയിൽ എ ഗ്രേഡ് എന്നിങ്ങനെ പോകുന്നു ജീവയുടെ നേട്ടങ്ങൾ. ഐപിഎസ് നേടുക എന്നതാണ് ജീവയുടെ ലക്ഷ്യം. മുരിക്കാശ്ശേരി പവനാത്മ കോളജ് ജീവനക്കാരൻ ജിജോ- നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ അധ്യാപിക ജൂലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജുവാൻ, ജുവൽ മരിയ