
ഡ്രൈവിങ്ങിനിടെ ഫോൺ സംസാരം: കാർ യാത്രക്കാരനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത് വിവാദമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചെന്നാരോപിച്ച് കാർ യാത്രക്കാരനെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത് വിവാദമായി. ഇന്നലെ രാവിലെ പത്തരയോടെ കൽപറ്റ നഗരത്തിലെ ആനപ്പാലം ജംക്ഷനിലായിരുന്നു സംഭവം. മലപ്പുറം പന്നിപ്പാറ പെരഗമണ്ണ സ്വദേശി ടി.ഷംസൂനിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടതുകയ്യിൽ മൊബൈൽ ഫോ ൺ പിടിച്ച് കാറോടിച്ചെന്ന് ആരോപിച്ച് എസ്ഐ എസ്ഐ വി.പി.ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിനെ തടയുകയായിരുന്നു.എന്നാൽ, കാറിലെ ബ്ലൂടൂത്ത് വഴിയാണ് സംസാരിച്ചതെന്നായിരുന്നു ഷംസൂനിന്റെ വാദം.
വാക്തർക്കം മുറുകിയതോടെ എസ്ഐ ഷംസൂനിനെ ബലം പ്രയോഗിച്ച് പൊലീസ് ജീപ്പിലേക്കു കയറ്റുകയായിരുന്നു.ഷംസൂനിന്റെ വാഹനം സ്റ്റേഷനിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ സമീപത്തെ ഓട്ടോറിക്ഷയിൽ ഉരസി. ഓട്ടോ ഡ്രൈവർമാർ സംഘടിച്ചതോടെ രംഗം കൂടുതൽ വഷളായി. പിന്നാലെ കൽപറ്റ സിഐ ബിജു ആന്റണി സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനു കേസെടുത്തു യുവാവിനെ വിട്ടയച്ചു. യുവാവ് നിയമനടപടികളോട് സഹകരിക്കാത്തതിനാലാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.