
അരൂർ– കുമ്പളം പാലത്തിൽ നിറയെ ആണി; വാഹനങ്ങൾ പഞ്ചറായി: ടയറിൽനിന്ന് ലഭിച്ചത് 30 ആണികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമ്പളം ∙ യാത്രികരെ ദുരിതത്തിലാക്കി പാലത്തിൽ നിറയെ ആണി. കുമ്പളം അരൂർ ഇരട്ട പാലങ്ങളിൽ അരൂരിൽ നിന്ന് കുമ്പളത്തേക്കുള്ള പാലത്തിലായിരുന്നു സംഭവം. ഇതോടെ വാഹനഗതാഗതം പ്രയാസത്തിലായി. ഒട്ടേറെ വാഹനങ്ങളാണ് മണിക്കൂറുകൾക്കകം പഞ്ചറായത്. സ്ക്രൂ ആണി ചിതറിയ നിലയിലായിരുന്നു. വാഹനങ്ങൾ പഞ്ചറായപ്പോഴാണ് റോഡിലെ ആണിക്കാര്യം പലരും അറിഞ്ഞത്. പഞ്ചർ ഒട്ടിക്കാൻ ചെന്നപ്പോൾ ചില വാഹനങ്ങളുടെ ടയറിൽ നിന്ന് 30 വരെ ആണികൾ കിട്ടി. നേരത്തെയും ഇത്തരത്തിൽ വാഹനങ്ങൾ പഞ്ചറായിട്ടുണ്ടെന്ന് യാത്രികർ പറഞ്ഞു. ആണിച്ചാക്കുകളുമായി പോയ വാഹനങ്ങളിൽനിന്ന് അബദ്ധത്തിൽ വീണതാകാമെന്നാണു നിഗമനം. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.