
മില്ലുങ്കൽ- പുത്തൻകാവ് റോഡ് നവീകരണം ഇഴഞ്ഞിഴഞ്ഞിഴഞ്ഞിഴഞ്ഞ്…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞിരമറ്റം ∙ ഗതാഗതം പൂർണമായി നിരോധിച്ചു നടത്തുന്ന മില്ലുങ്കൽ- പുത്തൻകാവ് റോഡ് നവീകരണം ഇഴയുന്നു. കഴിഞ്ഞ 23നാണു തിരക്കേറിയ എറണാകുളം- കോട്ടയം പാതയുടെ ഭാഗമായ ഈ ഭാഗം അടച്ചു നവീകരണം ആരംഭിച്ചത്. ഒരു മാസം കൊണ്ടു പണി പൂർത്തിയാക്കി റോഡ് തുറക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. പറഞ്ഞ കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും റോഡ് തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇന്റർലോക്ക് കട്ട വിരിക്കൽപോലും പൂർത്തിയായിട്ടില്ല. ഇതിനു ശേഷമേ ടാറിങ് അടക്കമുള്ള ജോലികൾ നടത്താൻ കഴിയൂ.
1.98 കിലോമീറ്റർ ദൂരമുള്ള റോഡ് നവീകരിക്കാൻ 3 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. ഇതിൽ 750 മീറ്റർ ദൂരം ഇന്റർലോക്ക് കട്ട വിരിക്കാനുള്ളതിനാലാണ് റോഡ് പൂർണമായും അടയ്ക്കേണ്ടി വന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നിലവിൽ 600 മീറ്റർ മാത്രമാണു കട്ട വിരിക്കൽ നടന്നിട്ടുള്ളത്. ബാക്കി പൂർത്തിയാക്കി വശങ്ങൾ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയാൽ മാത്രമേ റോഡ് തുറന്നുകൊടുക്കാൻ കഴിയൂ. എന്നാലും റോഡിൽ ചതുപ്പിനോടു ചേർന്നുള്ള വശത്ത് സംരക്ഷണ മതിൽ നിർമാണം, പുത്തൻകാവ് ഭാഗത്ത് കാന നിർമാണം, ടാറിങ് തുടങ്ങിയ ജോലികൾ ബാക്കിയാണ്.
വലഞ്ഞ് യാത്രക്കാർ
മില്ലുങ്കൽ- പുത്തൻകാവ് റോഡ് നിർമാണം നീളുമ്പോൾ ഗതാഗതക്കുരുക്കിൽ വലയുകയാണു യാത്രക്കാർ. നിർമാണത്തിന്റെ ഭാഗമായി റോഡ് അടച്ചതോടെ ഇതുവഴിയുള്ള എല്ലാ വാഹനങ്ങളും മുളന്തുരുത്തി പള്ളിത്താഴം ജംക്ഷനിലൂടെയാണു പോകുന്നത്. തിരക്കേറിയ പള്ളിത്താഴം ജംക്ഷനിലേക്കു കോട്ടയം-എറണാകുളം പാതയിലെ യാത്രക്കാരും എത്തിയതോടെ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സ്കൂളുകൾ തുറക്കുന്നതിനു മുൻപു ഗതാഗത സംവിധാനം സാധാരണ നിലയിലേക്ക് മാറിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നു യാത്രക്കാർ പറയുന്നു.120 മീറ്ററാണ് കട്ട വിരിക്കാൻ ബാക്കിയുള്ളത്. അതു പൂർത്തിയാക്കി വശങ്ങൾ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയാൽ റോഡ് തുറക്കും. ടാറിങ് അടക്കമുള്ള മറ്റു ജോലികൾ പിന്നീടു നടത്തും. 26നു റോഡ് തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു മുന്നോട്ടുപോകുന്നത്.എം.ആർ. അനുപിഡബ്ല്യുഡി അസി. എൻജിനീയർ