
പഞ്ചാബ് ഹൗസ് ഭക്ഷണശാല ഉടമ ബ്രഹ്മദേവ് കെ. ധൂപർ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ ബ്രോഡ് വെയിലെ പഞ്ചാബ് ഹൗസ് ഭക്ഷണശാലയുടെ ഉടമ ബ്രഹ്മദേവ് കെ. ധൂപർ (പപ്പുജി – 70) അന്തരിച്ചു. കഴിഞ്ഞ 54 വർഷമായി കൊച്ചിക്കാർക്ക് പഞ്ചാബി സസ്യഭക്ഷണത്തിന്റെ രുചി പകർന്നു നൽകിയ പപ്പുജി വയർലസ് എഞ്ചിനീയർ കൂടിയായിരുന്നു. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് 1969 ൽ കൊച്ചിയിൽ എത്തിയ കൃഷ്ണലാൽ ധൂപറിന്റെയും പുഷ്പ കൃഷ്ണലാലിന്റെയും മകനാണ്. പുഷ്പ കൃഷ്ണലാലാണ് ഭക്ഷണശാല ആരംഭിച്ചത്. കാക്കനാട് എച്ച്.ഐ.ജി. 11 സുരഭി നഗറിലാണ് വസതി. ഭാര്യ . സോണിയ ധൂപർ. മക്കൾ: ദിവ്യ ധൂപർ (ഐടി എഞ്ചിനീയർ), ആയുഷ് ധൂപർ (അർബൻ പെറോട്ട, വൈറ്റില, കാക്കനാട്) മരുമക്കൾ: റിതേഷ് (ഐടി എഞ്ചിനീയർ), പ്രേരണ. സംസ്കാരം പിന്നീട്.