
ദേശീയപാത – 66 നിർമാണം: പറവൂർ മേഖലയിൽ സർവീസ് റോഡ് ടാർ ചെയ്യാത്തതു പ്രതിസന്ധി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പറവൂർ ∙ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി വള്ളുവള്ളിയിൽ നിർമിച്ച സർവീസ് റോഡ് പൂർണമായി ടാർ ചെയ്യാത്തതു യാത്രക്കാർക്കു ദുരിതമാകുന്നു. വള്ളുവള്ളി സ്കൂൾപ്പടി ഭാഗത്തു നിന്നു കാവിൽനട വരെ നിർമിക്കുന്ന ഓവർ ബ്രിജിന്റെ സമീപത്തുകൂടിയാണു സർവീസ് റോഡ് പണിതിരിക്കുന്നത്.എന്നാൽ, സ്കൂൾപ്പടിയുടെ സമീപം കുറച്ചു ഭാഗത്തു ടാർ ചെയ്തിട്ടില്ല. ഇവിടെ മഴ പെയ്തതോടെ വെള്ളക്കെട്ടായി. ഒട്ടേറെ വാഹനങ്ങളാണു പകലും രാത്രിയും ഇതുവഴി സഞ്ചരിക്കുന്നത്. വഴി ചെളിക്കുണ്ടായി മാറുന്നത് അപകടങ്ങൾക്കു കാരണമാകും.
കഴിഞ്ഞ വർഷം ഇതുപോലെ മഴക്കാലത്ത് ഇവിടത്തെ ചെളിയിൽ ഇരുചക്രവാഹനങ്ങൾ തെന്നി വീഴുകയും കാറുകൾ ചെളിയിൽ പൂണ്ടുപോകുകയും ചെയ്തിരുന്നു. ഓവർ ബ്രിജിന്റെ മറ്റൊരു വശത്തുകൂടി തിരിഞ്ഞ വാഹനങ്ങൾ സർവീസ് റോഡിലേക്ക് കയറുന്നുണ്ടെങ്കിലും മഴ ശക്തമായാൽ അവിടെയും ചെളിയായി മാറാൻ സാധ്യതയേറെയാണ്. അതിനാൽ, സർവീസ് റോഡിന്റെ ടാർ ചെയ്യാത്ത ഭാഗത്തു കൂടി എത്രയും വേഗം ടാറിങ് നടത്തി ജനങ്ങളുടെ യാത്ര സുഗമമാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.