
വയനാട് ജില്ലയിൽ ഇന്ന് (21-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
∙ കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
സീറ്റ് ഒഴിവ്
കണിയാമ്പറ്റ ∙ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 6, 7, 8 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 23നു രാവിലെ 11നു പ്രവേശന പരീക്ഷ നടത്തും. വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ അധികരിക്കാത്ത പട്ടികവർഗ വിഭാഗക്കാർ ആയിരിക്കണം. 04936 284818.
പിഎച്ച്ഡി പ്രവേശനം
ബത്തേരി ∙ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 2024 ലെ പിഎച്ച്ഡി പൊതു പ്രവേശന പരീക്ഷയിൽ കൊമേഴ്സ്, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് 29ന് സെന്റ് മേരീസ് കോളജ് സെമിനാർ ഹാളിൽ രാവിലെ 10.30ന് അഭിമുഖം നടത്തും. 10.20ന് മുൻപ് റിപ്പോർട്ട് ചെയ്യണം.
കരിയർ ഗൈഡൻസ്
കോഴിക്കോട്∙ എൻജിനീയറിങ് കോഴ്സുകൾ, കോളജുകൾ, സാധ്യതകൾ എന്ന വിഷയത്തിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യും കൊല്ലം ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് 23 നു 9.30 ന് ചേവായൂർ സിജി ക്യാംപസിൽ നടത്തും. 8086664004.
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്
കോട്ടത്തറ ∙ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 24നു രാവിലെ 11ന്. 04936 286644.
മെഡിക്കൽ ഓഫിസർ
മാനന്തവാടി ∙ ആരോഗ്യ വകുപ്പിനു കീഴിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫിസർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 10നു മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫിസിൽ. 04935 240390.
അധ്യാപക നിയമനം
കൽപറ്റ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി, ക്ലാർക്ക് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 10.30ന്.
മാനന്തവാടി ∙ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷനൽ ടീച്ചർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 29നു രാവിലെ 11ന്. 04935 293078.
ബത്തേരി∙ സെന്റ് മേരീസ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള ഇംഗ്ലിഷ് (സീനിയർ), ഹിസ്റ്ററി (ജൂനിയർ), താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച 30നു രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
കൂടിക്കാഴ്ച നടത്തും
മാനന്തവാടി ∙ തേറ്റമല ഗവ. ഹൈസ്കൂളിൽ സ്കൂൾ ബസ് ഡ്രൈവർ, ബസ് ഡോർ അറ്റൻഡർ ഒഴിവുകളിലേക്ക് സ്കൂൾ പിടിഎയുടെ കീഴിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 24നു രാവിലെ 11നു നടക്കും.
കോഴിക്കോട്∙ ബേപ്പൂർ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, കെയർടേക്കർ, കുക്ക്, മെസ് ബോയ് തസ്തികകളിലേക്ക് 28ന് രാവിലെ 10.30ന് അഭിമുഖം. 9961011429.
കോഴിക്കോട്∙ ആഴ്ചവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, മലയാളം, ഇക്കോണിമിക്സ് വിഷയങ്ങളിൽ താൽക്കാലിക നിയമനത്തിനായി അഭിമുഖം 23ന് രാവിലെ 10ന്. 0495 2332026