അബുദാബി∙ ലോകത്തെ ആദ്യ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/നിർമിത ബുദ്ധി) സിറ്റി (അയോൺ സെന്തിയ) 2027ൽ യാഥാർഥ്യമാകും. സ്മാർട് വീടുകൾ, സ്വയം നിയന്ത്രിത പൊതുഗതാഗതം, എഐ ഹെൽത്ത്കെയർ വരെ പുതിയ നഗരത്തിൽ വിരൽത്തുമ്പിൽ ലഭ്യമാകും. താമസക്കാരുടെ താൽപര്യങ്ങൾ മനസ്സിലാക്കി സ്വമേധയാ പ്രവർത്തിക്കുന്ന രീതിയിലാണ് നഗരം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഇറ്റാലിയൻ ഡവലപ്പറായ മൈ അയോൺ ഇൻകോർപറേഷൻ സിഇഒ ഡാനിയേൽ മാരിനെല്ലി പറഞ്ഞു.

ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ എംഎഐഎയും അവതരിപ്പിക്കും. ഓട്ടമേറ്റഡ് പൊതുഗതാഗത ഷെഡ്യൂളിങ് മുതൽ സ്മാർട് ഹോം ഇന്റഗ്രേഷൻ, എഐ പവർ ഹെൽത്ത് കെയർ സപ്പോർട്ട് വരെ തടസ്സമില്ലാത്ത സേവനമാണ് ലക്ഷ്യമിടുന്നത്. ബോൾഡ് ടെക്നോളജീസും മൈ അയോൺ ഇൻകോർപറേഷനും സഹകരിച്ചാണ് എഐ നഗരം സജ്ജമാക്കുക. 250 കോടി ഡോളർ ചെലവിൽ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) മാതൃകയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Experience the future in Abu Dhabi’s Aion Sentient, the world’s first AI city, launching in 2027. This innovative city will offer seamless AI-powered services, from self-driving transport to smart homes and advanced healthcare.