ചാവക്കാട് കനത്ത മഴ: വെള്ളക്കെട്ടിൽ മുങ്ങി ദേശീയപാത 66; വാഹനങ്ങൾ നിന്നു പോകുന്ന സ്ഥിതി
ചാവക്കാട് ∙ മഴ കനത്തതോടെ ദേശീയപാത 66 തിരുവത്രയിൽ വെള്ളക്കെട്ട് രൂക്ഷം. ഇരുചക്ര– മുച്ചക്ര വാഹനങ്ങൾ കടന്നു പോകുവാൻ ബുദ്ധിമുട്ടുന്നു. തിങ്കൾ രാത്രി മുതൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.
ഇതോടെ ദേശീയപാത സർവീസ് റോഡിലേക്ക് ഉയർന്ന ഭാഗത്തു നിന്ന് വെള്ളം ഒഴുകി വെള്ളക്കെട്ട് രൂക്ഷമായി. ഇതിലൂടെ കടന്നു പോകുന്ന ഇരുചക്ര വാഹനങ്ങളുടെ എൻജിനിൽ വെള്ളം കയറി.ആളുകൾ വാഹനങ്ങൾ തള്ളി കൊണ്ടാണ് ഈ വെള്ളക്കെട്ട് കടന്നുപോകുന്നത്.
അതിനിടെ ചാവക്കാട് ശക്തമായ മഴയും വേലിയേറ്റവും കാരണം ബ്ലാങ്ങാട് ബീച്ചിലെ പാർക്കിങ് ഗ്രൗണ്ട് മുങ്ങി. ശക്തമായ തിരയിൽ കടൽ വെള്ളം കരയിലേക്ക് അടിച്ചു കയറുന്നുണ്ട്.
പാർക്കിങ് ഗ്രൗണ്ടിലെ താൽകാലിക കടകൾ ഉൾപ്പെടെയുള്ളവ വെള്ളത്തിൽ മുങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]