
വരൂ, ആലുവയിൽ ശുദ്ധീകരിക്കുന്ന ജലത്തിന്റെ ഗതാഗതം കാണൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലുവ∙ ജല അതോറിറ്റിയുടെ ആലുവ ജലശുദ്ധീകരണ പ്ലാന്റിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. എന്നാൽ, ആലുവാപ്പുഴയിൽ നിന്നു വെള്ളം പമ്പ് ചെയ്തു ശുദ്ധീകരിച്ചു പൈപ്പ് വഴി വിശാലകൊച്ചിയിൽ വിതരണം ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങൾ നേരിൽ കാണാൻ ഇപ്പോൾ അവസരമുണ്ട്. കൊച്ചി മറൈൻഡ്രൈവിൽ സർക്കാരിന്റെ 4–ാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ ‘എന്റെ കേരളം’ പ്രദർശനത്തിൽ. ആലുവ പ്ലാന്റിന്റെ ‘മിനിയേച്ചർ’ ആണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. വിശദീകരിക്കാൻ ജീവനക്കാരുമുണ്ട്.പ്ലാന്റ് ഉദ്യോഗസ്ഥരായ ഇ.ഡി. സനൽ, സി.കെ. വിനോദ്, എം.ബി. വിനോദ് എന്നിവരാണ് 3 മാസം കൊണ്ട് ഇതു നിർമിച്ചത്.